എൻജിനീയറിങ് അലോട്ട്മെൻറ്: ഉയർന്ന റാങ്കുകാർക്ക് കമ്പ്യൂട്ടർ മതി
text_fieldsസംസ്ഥാന സർക്കാർ/എയ്ഡഡ് കോളജുകളിലേക്കുള്ള ആദ്യ എൻജിനീയറിങ് അലോട്ട്മെൻറിൽ ഉയർന്ന റാങ്ക് ജേതാക്കളായ മിടുക്കർക്ക് നേടാനായത് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്. തുടർന്നുള്ള ആവശ്യക്കാർ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ ബ്രാഞ്ചുകൾക്കാണ്. തൊട്ടുപിറകെ ആർക്കിടെക്ചറുമുണ്ട്. സ്റ്റേറ്റ് മെറിറ്റിൽ ഉള്ളവരെല്ലാം മെച്ചപ്പെട്ട കോളജുകൾ തന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കുറഞ്ഞ ഫീസ് നിരക്കും മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ഉപരിപഠന തൊഴിൽ സാധ്യതകളുമെല്ലാം വിലയിരുത്തിതന്നെയാണ് ബ്രാഞ്ച്, കോളജ് ഒാപ്ഷനുകൾ നൽകി അലോട്ട്മെൻറ് കരസ്ഥമാക്കിയിട്ടുള്ളത്.
കോളജുകളിൽ പ്രിയപ്പെട്ടത് തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഗവ. കോളജ് ഒാഫ് എൻജിനീയറിങ് (സി.ഇ.ടി) തന്നെയാണ്. െഎ.െഎ.ടികളും എൻ.െഎ.ടികളും കഴിഞ്ഞാൽ മിടുക്കുള്ളവരുടെ പരിഗണന പട്ടികയിൽ സി.ഇ.ടിക്ക് തന്നെയാണ് ഒന്നാം സ്ഥാനം. ഭൗതിക സൗകര്യങ്ങൾ, ഫാക്കൽറ്റി, പ്ലേസ്മെൻറ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളത്തിലെ മെച്ചെപ്പട്ട എൻജിനീയറിങ് കോളജ് എന്ന ഖ്യാതിയും ഇതിനുണ്ട്.
സി.ഇ.ടി അലോട്ട്മെൻറിൽ സ്റ്റേറ്റ് മെറിറ്റ് ലാസ്റ്റ് റാങ്ക് ഇങ്ങനെ -കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -103, ആർക്കിടെക്ചർ -32, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -323, മെക്കാനിക്കൽ -373, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -549, സിവിൽ എൻജിനീയറിങ് -1079, അപ്ലൈഡ് ഇലക്ട്രോണിക്സ് -1313.
എന്തുകൊണ്ട് കമ്പ്യൂട്ടർ?
കേരളത്തിൽ മാത്രമല്ല െഎ.െഎ.ടികൾ ഉൾപ്പെടെയുള്ള ചില ദേശീയ സ്ഥാപനങ്ങളിലും മിടുക്കർക്ക് പ്രിയം കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിനോടാണ്. ഇതിനുള്ള മുഖ്യകാരണം വിശാലമായ ഉപരിപഠന തെഴിൽ സാധ്യതകൾ തന്നെയാണ്. മൾട്ടി നാഷനൽ െഎ.ടി കമ്പനികളും മറ്റും ലക്ഷ്യം വെക്കുന്നത് ഇത്തരം മുൻനിര സ്ഥാപനങ്ങളിലെ ഫൈനൽ വിദ്യാർഥികളെയാണ്. മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻഫർമേഷൻ സിസ്റ്റം അഡ്മിസ്ട്രേഷൻ, ഡാറ്റാ അനാലിസിസ് ഉൾപ്പെടെയുള്ള പഠന പരിശീലനങ്ങൾ നേടി മികച്ച തൊഴിൽ കണ്ടെത്താമെന്നത് മറ്റൊരു കാരണം.
പരമ്പരാഗത/കോർ ബ്രാഞ്ചുകൾക്കും ഉപരിപഠന തൊഴിൽ സാധ്യതകൾ ധാരാളമുണ്ട്. ഇക്കാരണങ്ങൾ തന്നെയാണ് വിദ്യാർഥികളെ ഇൗ ബ്രാഞ്ചുകളിലേക്ക് ആകർഷിക്കാൻ കാരണം.
സർക്കാർ/എയ്ഡഡ് മേഖലകളിൽ ‘സി.ഇ.ടി’ കഴിഞ്ഞാൽ ടി.കെ.എം എൻജിനീയറിങ് കോളജ്, കൊല്ലം, ഗവ. എൻജിനീയറിങ് കോളജ് തൃശൂർ, ഗവ. എൻജിനീയറിങ് കോളജ് പോർട്ടലുകളിൽ തിരുവനന്തപുരം മോഡൽ എൻജിനീയറിങ് കോളജ് എറണാകുളം (സർക്കാർ നിയന്ത്രിതം) രാജീവ്ഗാന്ധി ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് ടെക്നോളജി കോട്ടയം, എം.എ. കോളജ് ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്, എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പാലക്കാട് മുതലായവയോടാണ് താൽപര്യം.
സർക്കാർ എയ്ഡഡ് കോളജുകൾ കഴിഞ്ഞാൽ വിദ്യാർഥികൾ പഠിക്കാൻ കൂടുതൽ താൽപര്യം കാണിച്ചിട്ടുള്ളത് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളോടാണ്. ഇൗ വിഭാഗത്തിൽ മോഡൽ എൻജിനീയറിങ് കോളജ് തൃക്കാക്കര, ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജ് (എസ്.സി.ടി) പാപ്പനംകോട് എന്നിവക്കാണ് ആവശ്യക്കാർ ഏറെ. സർക്കാർ നിയന്ത്രിത കോളജുകളിൽ 35,000 രൂപ ഫീസിൽ പഠിക്കാമെന്നതാണ് കൂടുതൽ പേർ അത് തിരഞ്ഞെടുക്കാൻ കാരണം.
സ്വകാര്യ സ്വാശ്രയ കോളജുകളിൽ കൊച്ചിയിലെ രാജഗിരി സ്കൂൾ ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയോടാണ് വിദ്യാർഥികൾക്ക് കൂടുതൽ താൽപര്യം. ഇവിടെ സ്റ്റേറ്റ്മെൻറിൽ ലാസ്റ്റ് റാങ്കുകൾ സിവിൽ 8387, കമ്പ്യൂട്ടർ സയൻസ് 5528, ഇലക്ട്രിക്കൽ 10,251, മെക്കാനിക്കൽ 8490.
ആർക്കിടെക്ചറിൽ എം.ഇ.എസ് കുറ്റിപ്പുറം, എം.ഇ.എസ് കക്കോടി, കോളജ് ഒാഫ് ആർക്കിടെക്ചർ തിരുവനന്തപുരം എന്നിവ സ്വകാര്യ മേഖലയിൽ പ്രിയപ്പെട്ടതായി.
സ്വകാര്യ സ്വാശ്രയ മേഖലയിലും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിനോടാണ് കൂടുതൽ താൽപര്യം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ബ്രാഞ്ചുകളോടും താൽപര്യം കാണിച്ചതായി റാങ്ക് പരിശോധിച്ചാൽ മനസ്സിലാകും.
ഒന്നാം ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചവരെല്ലാം പ്രവേശനം നേടണമെന്നില്ല. എൻജിനീയറിങ്ങിന് മെഡിസിനും റാങ്കുള്ളവർ മെഡിസിൻ ലഭിച്ചാേലാ െഎ.െഎ.ടി/എൻ.െഎ.ടികളിലേക്കുള്ള 'JOSAA' അലോട്ട്മെൻറ് ലഭിച്ചാലോ മാറ്റങ്ങൾ വരും.
KEAM 2018 എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി ഒന്നാംഘട്ട അലോട്ട്െമൻറിലെ ലാസ്റ്റ് റാങ്ക് പട്ടികകൾ www.cee.kerala.gov.inൽ ലഭ്യമാണ്.
സ്റ്റേറ്റ് മെറിറ്റ് അലോട്ട്മെൻറ്
ചില സർക്കാർ/എയ്ഡഡ് എൻജിനീയറിങ്/ഫാർമസി കോളജുകളിലെ സ്റ്റേറ്റ് മെറിറ്റ് അടിസ്ഥാനത്തിൽ ലഭിച്ച ബ്രാഞ്ച്, കോളജ്, ലാസ്റ്റ് റാങ്ക് എന്നീ ക്രമത്തിൽ.
കമ്പ്യൂട്ടർ സയൻസ് : സി.ഇ.ടി ശ്രീകാര്യം തിരുവനന്തപുരം -എസ്.എം ലാസ്റ്റ് റാങ്ക് 103, (മുസ്ലിം M4 216), ടി.കെ.എം. കൊല്ലം -എസ്.എം 468 (മു: 706), ഗവ. കോളജ് തൃശൂർ -എസ്.എം 678 (മു: 820), എം.എ. കോതമംലം -എസ്.എം 1458 (മു: 2820), മോഡൽ തൃക്കാക്കര -എസ്.എം 1144 (മു: 2606), രാജീവ് ഗാന്ധി കോട്ടയം -എസ്.എം 1627 (മു: 2920), എസ്.സി.ടി പാപ്പനംകോട് -എസ്.എം 3586 (മു: 7611).
മെക്കാനിക്കൽ: സി.ഇ.ടി തിരുവനന്തപുരം -എസ്.എം 373 (മു: 625), ടി.കെ.എം കൊല്ലം -എസ്.എം 1251 (മു: 1355), ഗവ. കോളജ് തൃശൂർ -എസ്.എം 1430 (മു: 1675), ഗവ. കോളജ് ഹെർട്ടൺഹിൽ -എസ്.എം 2375 (മു: 4689), രാജീവ് ഗാന്ധി കോട്ടയം -എസ്.എം 2674 (മു: 3173), എം.എ കോതമംഗലം -എസ്.എം 2766 (മു: 3823), എസ്.സി.ടി പാപ്പനംകോട് -എസ്.എം 5033 (മു: 7117).
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ: സി.ഇ.ടി തിരുവനന്തപുരം -എസ്.എം 323 (മു: 639), ഗവ. കോളജ് തൃശൂർ -എസ്.എം 1331 (മു: 1683), ടി.കെ.എം കൊല്ലം -എസ്.എം 1447 (മു: 2226), ഗവ. കോളജ് ബാർട്ടൺഹിൽ -എസ്.എം 2319 (മു: 3350), രാജീവ് ഗാന്ധി കോട്ടയം -എസ്.എം 3027 (മു: 4681).
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്: സി.ഇ.ടി തിരുവന്തപുരം -എസ്.എം 549 (മു: 796), ഗവ. കോളജ് തൃശൂർ -എസ്.എം 1982 (മു: 2551), ടി.കെ.എം കൊല്ലം -എസ്.എം 2072 (മു: 2394), രാജീവ് ഗാന്ധി കോട്ടയം -എസ്.എം 3911 (മു: 5613), എൻ.എസ്.എസ് പാലക്കാട് -എസ്.എം 5473 (മു: 6870), മോഡൽ തൃക്കാക്കര -എസ്.എം 3435 (മു: 5297).
സിവിൽ: സി.ഇ.ടി തിരുവനന്തപുരം -എസ്.എം 1079 (മു: 1338), ടി.കെ.എം കൊല്ലം -എസ്.എം 2243 (മു: 2983), ഗവ. കോളജ് തൃശൂർ -എസ്.എം 2694 (മു: 2841), ഗവ. കോളജ് ബാർട്ടൺഹിൽ -എസ്.എം 3316 (മു: 3899).
കെമിക്കൽ: ഗവ. കോളജ് തൃശൂർ -എസ്.എം 2705 (മു: 3900), ടി.കെ.എം കൊല്ലം -എസ്.എം 3237 (മു: 4217), ഗവ. കോളജ് കോഴിക്കോട് -എസ്.എം 4190 (മു: 6771).
അപ്ലൈഡ് ഇലക്ട്രോണിക്സ്: സി.ഇ.ടി തിരുവനന്തപുരം -എസ്.എം 1313 (മു: 2283), ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട് -എസ്.എം 7272 (മു: 9022).
ഇൻഡസ്ട്രിയൽ എൻജിനീയറിങ്: സി.ഇ.ടി തിരുവനന്തപുരം -എസ്.എം 4221 (മു: 5165).
ഇൻഫർമേഷൻ ടെക്നോളജി: ഗവ. കോളജ് ബാർട്ടൺഹിൽ -എസ്.എം 5874 (മു: 7772), ഗവ. കോളജ് ശ്രീകൃഷ്ണപുരം -എസ്.എം 8437 (മു: 11,174), ഗവ. കോളജ് ഇടുക്കി -എസ്.എം 9387 (മു: 13,445).
ആർക്കിടെക്ചർ: സി.ഇ.ടി തിരുവനന്തപുരം -എസ്.എം 32 (മു: 43), ടി.കെ.എം കൊല്ലം -എസ്.എം 119 (മു: 159), ഗവ. കോളജ് തൃശൂർ -എസ്.എം 168 (മു: 203), രാജീവ് ഗാന്ധി കോട്ടയം -എസ്.എം 169 (മു: 267).
ഫാർമസി: ഗവ. കോളജ് കോഴിക്കോട് -എസ്.എം 272 (മു: 315), ആലപ്പുഴ -എസ്.എം 619 (മു: 763), തിരുവനന്തപുരം -എസ്.എം 819 (മു: 911). കോട്ടയം -എസ്.എം 970 (മു: 1074).
ഇൻട്രുമെേൻറഷൻ ആൻഡ് കൺട്രോൾ: എൻ.എസ്.എസ് പാലക്കാട് -എസ്.എം 8390 (മു: 10,073)
മെക്കാനിക്കൽ പ്രൊഡക്ഷൻ: ടി.കെ.എം കൊല്ലം -എസ്.എം 5144 (മു: 6819), എസ്.സി.ടി പാപ്പനംകോട് -എസ്.എം 13,595 (മു: 14,583).
പ്രൊഡക്ഷൻ : ഗവ. കോളജ് തൃശൂർ -എസ്.എം 5642 (മു: 6861).
ഫുഡ് ടെക്നോളജി: കോളജ് ഒാഫ് ഫുഡ് ടെക്നോളജി തുമ്പുമൂഴി -എസ്.എം 6125 (മു: 7145), സ്കൂൾ ഒാഫ് ഒാഷ്യൻ എൻജിനീയറിങ് പനങ്ങാട് -എസ്.എം 6639 (മു: 7229). ഫുഡ് ടെക്നോളജി കോളജ് തവനൂർ -എസ്.എം 6857 (മു: 7413).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.