എൻജിനീയറിങ്, ഫാർമസി ഓപ്ഷൻ സമർപ്പണം ആഗസ്റ്റ് അഞ്ചുവരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. പ്രവേശന യോഗ്യത നേടിയ വിദ്യാർഥികൾക്ക് ആഗസ്റ്റ് അഞ്ചിന് പകൽ 11 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
സർക്കാർ/എയ്ഡഡ്/ ഓപ്ഷനുകൾ സ്വയംഭരണ എയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനീയറിങ് കോളജുകളിലേക്കും, സർക്കാർ/സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലേക്കും ഓപ്ഷനുകൾ സമർപ്പിക്കാം.
ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റ്റിന് പരിഗണിക്കില്ല. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനീയറിങ് കോഴ്സുകളിലേക്കും ഈ ഘട്ടത്തിൽതന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. ലഭ്യമാകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ പ്രവേശന സാധ്യത സൂചിപ്പിക്കുന്ന ട്രയൽ അലോട്ട്മെന്റ് ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിക്കും.
ആഗസ്റ്റ് ഏഴിന് താൽക്കാലിക അലോട്ട്മെന്റും എട്ടിന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് മെമ്മോയിൽ നിർദേശിച്ചിരിക്കുന്ന ഫീസ് ആഗസ്റ്റ് എട്ട് മുതൽ 12ന് വൈകീട്ട് നാലിനകം ഓൺലൈനായോ ഹെഡ്പോസ്റ്റ് ഓഫസ് വഴിയോ പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്ക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടമാവുകയും പ്രവേശന നടപടികളിൽനിന്ന് പുറത്താവുകയും ചെയ്യും.
ഓപ്ഷൻ രജിസ്ട്രേഷന് ഫീസ്
ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫീസായി 2000 രൂപ ഓൺലൈനായോ ഹെഡ്പോസ്റ്റ് ഓഫിസ് വഴിയോ പ്രവേശന കമീഷണർക്ക് അടയ്ക്കണം. ഈ തുക അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടുന്ന ഘട്ടത്തിൽ ഫീസിലേക്ക് വകയിരുത്തി നൽകും.
സർക്കാർ ഉത്തരവ് പ്രകാരം എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിൽനിന്നുള്ളവർക്കും ജുവനൈൽ ഹോം, നിർഭയ ഹോം, ശ്രീചിത്ര ഹോം എന്നിവിടങ്ങളിലെ അന്തേവാസികൾക്കും 500രൂപയാണ് രജിസ്ട്രേഷൻ ഫീസ്. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് തുക തിരികെ നൽകും. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് തുക തിരികെ ലഭിക്കില്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300
ഫീസ് ഘടന:
സർക്കാർ/ എയ്ഡഡ് കോളജുകൾ: 8650 രൂപ.
കേരള സർവകലാശാല എൻജി. കോളജ്: മെറിറ്റ് സീറ്റ്: 36,750 രൂപ. മാനേജ്മെന്റ് സീറ്റ്: 68,250 രൂപ
തിരുവനന്തപുരം എസ്.സി.ടി കോളജ്: മെറിറ്റ് സീറ്റ്: 42,550 രൂപ. മാനേജ്മെന്റ് സീറ്റ്: 79,030 രൂപ
തൃക്കാക്കര മോഡൽ എൻജി. കോളജ്: മെറിറ്റ് സീറ്റ്: കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് കോഴ്സുകളിൽ 45,000 രൂപ, മാനേജ്മെന്റ്: 75,000 രൂപ. മറ്റ് കോഴ്സുകളിൽ 40,000 രൂപ/ 70,000 രൂപ.
ഐ.എച്ച്.ആർ.ഡി കോളജുകൾ: 40,000 രൂപ/ 65,000 രൂപ
കാലിക്കറ്റ് സർവകലാശാല എൻജി. കോളജ്: 40,000 രൂപ
സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിലുള്ള കോളജ്: 40,000 രൂപ.
സഹകരണ വകുപ്പിന്റെ കേപിന് കീഴിലുള്ള കോളജുകൾ: കമ്പ്യൂട്ടർ സയൻസ് 40,000 രൂപ/ 65,000 രൂപ. മറ്റ് കോഴ്സുകൾ: 40,000 രൂപ.
കാർഷിക സർവകലാശാല കോളജുകൾ: അഗ്രികൾചറൽ എൻജി. 66,000 രൂപ. ഫുഡ് ടെക്നോളജി 53,000 രൂപ.
വെറ്ററിനറി സർവകലാശാല കോളജുകൾ: ഡെയറി ടെക്നോളജി 8400 രൂപ. ഫുഡ് ടെക്നോളജി 8400 രൂപ.
ഫിഷറീസ് സർവകലാശാല കോളജുകൾ: ഫുഡ് ടെക്നോളജി 66,000 രൂപ.
മൂന്നാർ കോളജ് ഓഫ് എൻജിനീയറിങ്: 35,000 രൂപ/ 65,000 രൂപ.
സെൽഫ് ഫിനാൻസിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള കോളജുകൾ: താഴ്ന്ന വരുമാനക്കാർക്ക് 50,000 രൂപ. മറ്റുള്ളവർക്ക്: 75,000 രൂപ.
കാത്തലിക് കോളജ് മാനേജ്മെന്റ് അസോസിയേഷൻ: 1,00,500 രൂപ
സ്വകാര്യ സ്വയംഭരണ കോളജുകൾ: വാർഷിക ഫീസ്: 1,00,500 രൂപ. തിരികെ ലഭിക്കുന്ന പലിശരഹിത നിക്ഷേപം: ഒരു ലക്ഷം രൂപ.
ഗവ. ഫാർമസി കോളജ്: 17370 രൂപ.
സ്വാശ്രയ ഫാർമസി കോളജ്: ട്യൂഷൻ ഫീസ്: 1,03,645, സ്പെഷൽ ഫീസ്: 39,771 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.