എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സ്: കമ്യൂണിറ്റി േക്വാട്ട പ്രവേശനം
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ്/ആർക്കിടെക്ചർ കോഴ്സുകളിലെ 15 ശതമാനം കമ്യൂണിറ്റി/രജിസ്റ്റേർഡ് െസാൈസറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് േക്വാട്ട സീറ്റുകളിേലക്കുള്ള പ്രവേശനം നടത്തും.
സർക്കാറും സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജ് മാനേജ്മെൻറുമായി ഏർപ്പെട്ട കരാർ പ്രകാരമായിരിക്കും സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിെല സീറ്റുകളിലേക്ക് പ്രവേശനപരീക്ഷാ കമീഷണർ അലോട്ട്െമൻറ് നടത്തുക.
എൻജിനീയറിങ്
കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്െമൻറ് അസോസിയേഷന് (കെ.എസ്.എഫ്.ഇ.സി.എം.എ) കീഴിൽവരുന്ന കോളജുകൾ-ആകെ സീറ്റുകളുടെ 15 ശതമാനം കോളജ് മാനേജ്െമൻറ് പ്രതിനിധാനം ചെയ്യുന്ന സമുദായം /രജിസ്റ്റേർഡ് സൊസൈറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് അംഗങ്ങളിൽനിന്ന്.
കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് (കെ.സി.ഇ.സി.എം.എ)കീഴിൽവരുന്ന കോളജുകൾ -ആകെ സീറ്റുകളുടെ പത്ത് ശതമാനം കോളജ് മാനേജ്െമൻറ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിൽനിന്ന്.
എന്നാൽ, ലാറ്റിൻ കാത്തലിക് സമുദായത്തിന് കീഴിൽ വരുന്ന കോളജുകളിൽ ആകെ സീറ്റുകളുടെ 15 ശതമാനം പ്രസ്തുത സമുദായത്തിൽനിന്ന്.
ആർക്കിടെക്ചർ
ആർക്കിടെക്ചർ കോളജ് മാനേജ്മെൻറ് അസോസിയേഷന് (എ.സി.എം.എ) കീഴിൽവരുന്ന കോളജുകൾ- ആകെ സീറ്റുകളുടെ 15 ശതമാനം കോളജ് മാനേജ്െമൻറ് പ്രതിനിധാനം ചെയ്യുന്ന സമുദായം/രജിസ്റ്റേർഡ് സൊസൈറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് അംഗങ്ങളിൽനിന്ന്
പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2018 Candidate Portal’ എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Community Quota’ എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് കമ്യൂണിറ്റി സെലക്ട് ചെയ്യുേമ്പാൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിൻറൗട്ട് എടുത്ത് ഒപ്പിട്ടശേഷം, അതത് വില്ലേജ് ഒാഫിസർമാരിൽനിന്ന് ജാതി സർട്ടിഫിക്കറ്റ് വാങ്ങി പ്രൊേഫാർമയോടൊപ്പം ജൂൺ 29ന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശനപരീക്ഷാ കമീഷണറുടെ ഒാഫിസിൽ എത്തിക്കണം.
സ്വകാര്യ സ്വാശ്രയ േകാളജുകളിലെ സമുദായം/രജിസ്ട്രേഡ് സൊസൈറ്റി/രജിസ്ട്രേഡ് ട്രസ്റ്റ് േക്വാട്ടയിലേക്ക് പ്രേവശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും േക്വാട്ട ലഭ്യമായ കോളജുകളിലേക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒാപ്ഷനുഷൾ യഥാസമയം രജിസ്റ്റർ ചെയ്യണം.
ഹെൽപ് ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.