Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

എൻജിനീയറിങ്​/ആർക്കിടെക്ചർ/ഫാർമസി ഒഴിവുകളിലേക്ക്​ ഓൺലൈൻ അലോട്ട്​മെൻറ്​

text_fields
bookmark_border
എൻജിനീയറിങ്​/ആർക്കിടെക്ചർ/ഫാർമസി ഒഴിവുകളിലേക്ക്​ ഓൺലൈൻ അലോട്ട്​മെൻറ്​
cancel
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും മൂന്നാംഘട്ട അലോട്ട്മ​െൻറിനുശേഷം നിലനിൽക്കുന്ന എൻജിനീയറിങ്​/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള ഓൺലൈൻ അലോട്ട്മ​െൻറ് ആരംഭിച്ചു. 2017-ലെ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി തയാറാക്കിയ റാങ്ക്​ ലിസ്​റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളതും കേന്ദ്രീകൃത അലോട്ട്മ​െൻറ് പ്രക്രിയയിൽ തുടരുന്നതുമായ വിദ്യാർഥികൾക്ക് ഒഴിവുകൾ നികത്തുന്നതിനുള്ള അലോട്ട്മ​െൻറിനായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവി​െല ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

കേരള കാത്തലിക് എൻജിനീയറിങ്​ കോളജ് മാനേജ്മ​െൻറ് അസോസിയേഷനു കീഴിൽവരുന്ന സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിലോ, ആർക്കിടെക്ചർ കോളജ് മാനേജ്മ​െൻറ് അസോസിയേഷനുകീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലോ മൂന്നാംഘട്ടത്തിൽ അലോട്ട്മ​െൻറ് ലഭിച്ച് പ്രവേശനം നേടിയവരുടെ എൻജിനീയറിങ്​/ആർക്കിടെക്ചർ/ഫാർമസി വിഭാഗങ്ങളിലുള്ള ഹയർ ഓപ്ഷനുകൾ ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളിലെ വ്യവസ്ഥ പ്രകാരം റദ്ദായിട്ടുണ്ട്​. അവരെ ഒഴിവുകൾ നികത്തുന്നതിനുള്ള അലോട്ട്മ​െൻറിനായി പരിഗണിക്കുന്നതല്ല. മൂന്നാംഘട്ടത്തിൽ കേരള സെൽഫ് ഫിനാൻസിങ്​ എൻജിനീയറിങ്​ കോളജ് മാനേജ്മ​െൻറ് അസോസിയേഷനുകീഴിൽ വരുന്ന സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിൽ അലോട്ട്മ​െൻറ് ലഭിച്ചവരുടെ എൻജിനീയറിങ്​ വിഭാഗത്തിലുള്ള ഹയർ ഓപ്ഷനുകൾ ബന്ധപ്പെട്ട സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രകാരം റദ്ദായിട്ടുണ്ട്​. എന്നാൽ, അവരുടെ ആർക്കിടെക്ചർ, ഫാർമസി വിഭാഗങ്ങളിലുള്ള ഹയർ ഓപ്ഷനുകൾ നിലനിർത്തും.

ഓൺലൈൻ അലോട്ട്മ​െൻറിലേക്ക്​ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അവരവരുടെ ഹോംപേജിൽ ലഭ്യമാക്കിയിട്ടുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഓപ്ഷൻ പുനഃക്രമീകരണം/റദ്ദാക്കൽ, എന്നിവക്കുള്ള സൗകര്യം മൂന്നിന്​ രാവിലെ 10വരെ ലഭ്യമാകും. നാലിന്​ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്​മ​െൻറ്​ പ്രസിദ്ധീകരിക്കും. ഇതിലൂടെ അലോട്ട്​മ​െൻറ്​ ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്​മ​െൻറ്​ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്​/ബാക്കി തുക സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയുടെ (SBI) തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓൺലൈനായോ ഇൗമാസം എട്ടിനകം ഒടുക്കേണ്ടതാണ്. എസ്​.ബി.​െഎ ശാഖകളുടെ ലിസ്​റ്റ്​ വെബ്​​സൈറ്റിൽ ലഭ്യമാണ്​. ഫീസ്​/ബാക്കി തുക അടച്ചതിനുശേഷം വിദ്യാർഥികൾ അലോട്ട്മ​െൻറ് ലഭിച്ച കോഴ്സ്​/കോളജിൽ എട്ടിന്​ വൈകീട്ട്​ അഞ്ചിന്​ മുമ്പ്​ പ്രവേശനം നേടണം.

വെബ്സൈറ്റിലൂടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള അലോട്ട്മ​െൻറിനായി പരിഗണിക്കുന്നതല്ല. എന്നാൽ, മുൻ അലോട്ട്മ​െൻറ് പ്രകാരം എൻജിനീയറിങ്​/ ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്ക്​ അലോട്ട്മ​െൻറ് ലഭിക്കുകയും നിശ്ചിത സമയത്തിനകം കോളജുകളിൽ പ്രവേശനം നേടുകയും ചെയ്തവരുടെ അലോട്ട്മ​െൻറ് നിലനിൽക്കും. എട്ടിനുശേഷം സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും ഒഴിവുകൾ നിലനിൽക്കുന്നപക്ഷം അവ അതത് കോളജ് അധികാരികൾക്ക് സ്​പോട്ട് അഡ്മിഷൻ മുഖേന ആഗസ്​റ്റ്​ 15നകം നികത്താം. ഹെൽപ്​ൈലൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyengineeringarchitectureonline allotmentvacant seats
News Summary - engineering, architecture, pharmacy: online allotment to vacant seats
Next Story