Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/...

എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി ഒാപ്​ഷൻ സമർപ്പണം ജൂൺ 23 മുതൽ 

text_fields
bookmark_border
എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ ഫാർമസി ഒാപ്​ഷൻ സമർപ്പണം ജൂൺ 23 മുതൽ 
cancel
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്​​സു​ക​ളി​ലേ​ക്കും സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ ബി.​ഫാം കോ​ഴ്​​സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​ന്​ ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 28ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 27ന്​ ​ട്ര​യ​ൽ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 30ന്​ ​ആ​ദ്യ അ​ലോ​ട്ട്​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്​​മ​െൻറു​ക​ൾ പി​ന്നീ​ടു​ള്ള വി​ജ്​​ഞാ​പ​ന​ങ്ങ​ളി​ലൂ​ടെ അ​റി​യി​ക്കു​മെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ലൈ ഒ​ന്നു​ മു​ത​ൽ അ​ഞ്ചി​ന്​ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തും പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ അ​ട​യ്​​ക്കേ​ണ്ട​തു​മാ​യ തു​ക സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ (എ​സ്.​ബി.​െ​എ)​യു​ടെ നി​ശ്ചി​ത ശാ​ഖ​ക​ളി​ലോ ഒാ​ൺ​ലൈ​നാ​യോ അ​ട​യ്​​ക്ക​ണം.

ആ​ദ്യ അ​ലോ​ട്ട്​​​മ​െൻറി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ ​പ്ര​വേ​ശ​നം നേ​ടേ​ണ്ട​തി​ല്ല. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഫീ​സ്​ ഒ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്​​​മ​െൻറും ബ​ന്ധ​പ്പെ​ട്ട സ്​​ട്രീ​മി​ൽ നി​ല​വി​ലു​ള്ള ഒാ​പ്​​ഷ​നു​ക​ൾ റ​ദ്ദാ​കു​ം. റ​ദ്ദാ​കു​ന്ന ഒാ​പ്​​ഷ​നു​ക​ൾ പി​ന്നീ​ടു​ള്ള ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​കി​ല്ല. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ റാ​ങ്ക്​ ലി​സ്​​റ്റു​ക​ളി​ൽ ഫ​ലം ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒാ​ൺ​ലൈ​നാ​യി ഒാ​പ്​​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാം. ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ൺ 27ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​നു മു​മ്പ്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ​േര​ഖ​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ക്കാ​ത്ത പ​ക്ഷം അ​വ​രു​ടെ ഒാ​പ്​​ഷ​നു​ക​ൾ അ​ലോ​ട്ട്​​​മ​െൻറി​ന്​ പ​രി​ഗ​ണി​ക്കി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഫീ​സ്​ ഘ​ട​ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും. അ​ലോ​ട്ട്​​മ​െൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും www.cee---kerala.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 0471 2339101,102,103, 104. പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ താ​ൽ​ക്കാ​ലി​ക കാ​റ്റ​ഗ​റി പ​ട്ടി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ 26നു ​മു​മ്പ്​ ന​ൽ​ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyengineeringarchitectureoption registrationjune 23
News Summary - engineering, architecture, pharmacy option registration starts on june 23
Next Story