എൻജി./ആർക്./ ഫാർമസി പ്രവേശനം: ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള ്ള ആദ്യ കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 13 മുതൽ 19വരെ ലഭിച്ച ഓപ്ഷനു കളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെൻറ് സംബന്ധി ച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറ് ഔട്ട് സൂക്ഷിക്കണം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഫീസ് വിവരങ്ങൾ എന്നിവ മെമ്മോയിലുണ്ട്.
ആദ്യ അലോട്ട്മെൻറ് ലഭിച്ചവർക്ക് മെമ്മോയിലുള്ളതും പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് വെള്ളിയാഴ്ച മുതൽ 26ന് വൈകീട്ട് അഞ്ചുവരെ അടയ്ക്കാം. ഓൺലൈൻ പേമെൻറായോ വെബ്സൈറ്റിലുള്ള ഹെഡ്പോസ്റ്റോഫിസുകളിലോ ഫീസ് അടയ്ക്കാം. ആദ്യഘട്ടം എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടേണ്ടതില്ല. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലെ ഹയർ ഓപ്ഷനുകളും റദ്ദാകും.
റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല. അലോട്ട്മെൻറ് ലഭിക്കുന്ന എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർ സർക്കാർ ഉത്തരവുകൾ പ്രകാരം ഫീസ് ആനുകൂല്യത്തിന് അർഹരായതിനാൽ ടോക്കൺ ഡെപ്പോസിറ്റ് അടയ്ക്കേണ്ടതില്ല. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളുടെ ഒന്നാംഘട്ട അലോട്ട്മെൻറ് നടപടികളും എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളുടെ രണ്ടാംഘട്ട അലോട്ട്മെൻറ് നടപടിയും ജൂൺ 27ന് തുടങ്ങും. ജൂലൈ നാലിന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.
ഹെൽപ് ലൈൻ നമ്പറുകൾ
0471-2332123, 2339101, 2339102, 2339103, 2339104 (രാവിലെ 10 മുതൽ അഞ്ചുവരെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.