എൻജി. പ്രവേശനപരീക്ഷ മാറ്റിവെക്കാൻ മുറവിളി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് /ഫാർമസി പ്രവേശനപരീക്ഷ ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ. കോവിഡ് വ്യാപനം ശക്തമായ സമയത്ത് പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും തയാറെടുപ്പുകളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ദുബൈ കേന്ദ്രത്തിലേക്കുള്ള ചോദ്യേപപ്പർ കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വഴി അയക്കുകയും ചെയ്തു. ഏതാനും ജില്ലകളിലെ ചോദ്യപേപ്പറുകൾ തിങ്കളാഴ്ച അയക്കും. ബുധനാഴ്ചയോടെ മുഴുവൻ കേന്ദ്രങ്ങളിലും എത്തിക്കും. മുംബൈയിലും പരീക്ഷ നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ മാത്രമാണ് സർക്കാർ ഇനി അനുമതി പ്രതീക്ഷിക്കുന്നത്.
രോഗവ്യാപനവും അതിനനുസരിച്ച് കെണ്ടയ്ൻമെൻറ് സോണുകളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റണമെന്ന ആവശ്യം വ്യാപകമാണ്. ഇക്കാര്യം പരിശോധിക്കും എന്ന് ശനിയാഴ്ച മുഖ്യമന്ത്രി പറെഞ്ഞങ്കിലും സർക്കാർതല ചർച്ചകളൊന്നും നടന്നിട്ടില്ല. പരീക്ഷ നടത്തിപ്പിനായി അവധി മാറ്റിവെച്ച് ഞായറാഴ്ചയും പരീക്ഷ കമീഷണറേറ്റ് പ്രവർത്തിക്കുകയും ചെയ്തു. പരീക്ഷ മാറ്റുന്നതിൽ മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിന്നാണ് തീരുമാനം വരേണ്ടതെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ.
അേതസമയം, രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തിൽ പ്രവേശന പരീക്ഷയുടെ ഇൻവിജിലേഷൻ ഡ്യൂട്ടി ഏൽപിച്ചതിൽ അധ്യാപകരും കടുത്ത പ്രതിഷേധത്തിലാണ്. അധ്യാപകരിൽ പലരും മിനിസ്റ്റീരിയൽ ജീവനക്കാരും കോവിഡ് ഡ്യൂട്ടിയിലാണ്.
കഴിഞ്ഞദിവസം ഒാൺലൈനിൽ വിളിച്ച ജില്ല ലെയ്സൺ ഒാഫിസർമാരുടെയും സെൻറർ ചീഫുമാരുടെയും യോഗത്തിൽ പ്രധാനാധ്യാപകർ നടത്തിപ്പിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയിരുന്നു. അധ്യാപകർ ഡ്യൂട്ടിക്കെത്തില്ലെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രവേശനപരീക്ഷ കമീഷണർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പ്രത്യേകം കത്ത് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.