എൻജിനീയറിങ് പ്രവേശന പരീക്ഷ ഇന്നവസാനിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ ഞായറാഴ്ച അവസാനിക്കും. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെ നടക്കുന്ന പരീക്ഷക്ക് വിദ്യാർഥികൾ 11.30ന് റിപ്പോർട്ട് ചെയ്യണം. ഈ മാസം അഞ്ചിനാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ തുടങ്ങിയത്. ഫാർമസി പ്രവേശനത്തിന് മാത്രമായി അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച വൈകീട്ട് മൂന്നര മുതൽ അഞ്ച് വരെ നടക്കും.
വിദ്യാർഥികൾ ഉച്ചക്ക് ഒരു മണിക്ക് പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. എൻജിനീയറിങ്ങിനും ഫാർമസി കോഴ്സിനും അപേക്ഷിച്ചവർ തിങ്കളാഴ്ച നടക്കുന്ന ഫാർമസി പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. ഇവർ എഴുതിയ എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളിൽ ലഭിക്കുന്ന മാർക്കായിരിക്കും ഫാർമസി പ്രവേശനത്തിന് പരിഗണിക്കുക. അഞ്ച് മുതൽ നടന്ന പരീക്ഷകളുടെ ഉത്തരസൂചിക തിങ്കളാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും.
ഉത്തര സൂചിക സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും നൽകാൻ രണ്ട് ദിവസം നൽകും. ഇതിന് ശേഷം അന്തിമ ഉത്തര സൂചിക തയാറാക്കി മൂല്യനിർണയം നടത്തും. വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിച്ചുള്ള പരീക്ഷയായതിനാൽ നോർമലൈസേഷൻ രീതിയിലായിരിക്കും മൂല്യനിർണയം. തുടർന്ന് പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാർക്ക് കൂടി പരിഗണിച്ചുള്ള റാങ്ക് പട്ടിക തയാറാക്കും. ജൂൺ 20നകം റാങ്ക് പട്ടിക തയാറാക്കാനാണ് ശ്രമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.