Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​ പ്രവേശന...

എൻജിനീയറിങ്​ പ്രവേശന പരീക്ഷ: കേരള സിലബസിലുള്ളവരുടെ​ മാർക്ക് നഷ്​ടം കോടതിയിലേക്ക്​​

text_fields
bookmark_border
എൻജിനീയറിങ്​ പ്രവേശന പരീക്ഷ: കേരള സിലബസിലുള്ളവരുടെ​ മാർക്ക് നഷ്​ടം കോടതിയിലേക്ക്​​
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ കേ​ര​ള സി​ല​ബ​സി​ൽ പ​ഠി​ച്ച്​ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ നേ​ടി​ സ്​​​റ്റാ​േ​ൻ​റ​ഡൈ​സേ​ഷ​നിൽ പി​ന്നാക്കംപോ​യവർ കോ​ട​തി​യി​ലേ​ക്ക്. പ്ര​ശ്​​നം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​പ്പി​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന സി​ല​ബ​സി​ൽ പ​ഠി​ച്ച്​ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 100​ ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ​വ​ർ​ക്ക്​ പോ​ലും സ്​​​റ്റാ​േ​ൻ​റ​ഡൈ​സേ​ഷ​നി​ൽ വ​ൻ തോ​തി​ൽ മാ​ർ​ക്ക്​ കു​റ​ഞ്ഞെന്നാ​ണ്​ പ​രാ​തി.

സം​സ്ഥാ​ന സി​ല​ബ​സി​ൽ ഇൗ ​വ​ർ​ഷം പ​ഠി​ച്ച്​ 100​ ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ച്ച​വ​ർ​ക്ക്​ എ​ൻ​ജി​.​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള സ്​​റ്റാ​േ​ൻ​റ​ഡൈ​സേ​ഷ​ൻ പ്ര​ക്രി​യ​യി​ൽ 41.5130 സ്​​കോ​ർ വ​രെ കു​റ​ഞ്ഞു. എ​ന്നാ​ൽ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ 100​ ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ച്ച​വ​ർ​ക്ക്​ സ്​​റ്റാ​േ​ൻ​റ​ഡൈ​സേ​ഷ​നി​ൽ കു​റ​ഞ്ഞ​ത്​ 5.78013 സ്​​കോ​ർ മാ​ത്ര​ം. 2020ൽ ​കേ​ര​ള സി​ല​ബ​സി​ൽ പ​ഠി​ച്ച​വ​ർ​ക്ക്​ കു​റ​ഞ്ഞ​ത്​ 5.2444 സ്​​കോ​ർ ആ​ണ്. ഇൗ ​വ​ർ​ഷം ഉ​യ​ർ​ന്ന മാ​ർ​ക്ക്​ നേ​ടി​യവർ എ​ങ്ങ​നെ വ​ൻ തോ​തി​ൽ പി​റ​കോ​ട്ടു​പോ​യെ​ന്ന​്​​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ, ജോ​യ​ൻ​റ്​ ക​മീ​ഷ​ണ​ർ എ​ന്നി​വ​ർ​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പിച്ചു. 2009 മു​ത​ൽ വി​വി​ധ ബോ​ർ​ഡു​ക​ൾ​ക്ക്​ കീ​ഴി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കു​ക​ളു​ടെ ​േഗ്ലാ​ബ​ൽ മാ​ന​കം (മീ​ൻ), സ്​​റ്റാ​േ​ൻ​റ​ഡ്​ ഡീ​വി​യേ​ഷ​ൻ എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ്​ വി​ദ​ഗ്ധ​സ​മി​തി സ്​​റ്റാ​േ​ൻ​റ​ഡൈ​സേ​ഷ​ൻ ഫോ​ർ​മു​ല ത​യാ​റാ​ക്കു​ന്ന​തെ​ന്നും ഇ​ത്ത​വ​ണ​യും മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ പ​റ​യു​ന്ന​ത്.

ഇ​ത്ത​വ​ണ സം​സ്ഥാ​ന സി​ല​ബ​സി​ൽ പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ളു​ടെ ശ​രാ​ശ​രി മാ​ർ​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന സ്​​റ്റാ​േ​ൻ​റ​ഡൈ​സേ​ഷ​നി​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കാ​ം. എ​ന്നാ​ൽ 100​ ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യവർക്ക്​ 43ന്​ ​മു​ക​ളി​ൽ മാ​ർ​ക്ക്​ കു​റ​യു​ന്ന സാ​ഹ​ച​ര്യം എ​ങ്ങ​നെ​യെ​ന്ന്​ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ഇൗ ​വ​ർ​ഷം ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 100​ ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ച്ച​വ​ർ​ക്ക്​ സ്​​​റ്റാ​േ​ൻ​റ​ഡൈ​സേ​ഷ​ൻ ക​ഴി​ഞ്ഞ​പ്പോ​ൾ 300ൽ 256.4870 ​ആ​ണ്​ ല​ഭി​ച്ച​ത്. സി.​ബി.​എ​സ്.​ഇ​യി​ൽ ഇ​ത് 294.21987 ആ​ണ്. ഇൗ ​വ്യ​ത്യാ​സം വി​ശ​ദീ​ക​രി​ക്കാ​ൻ ക​മീ​ഷ​ണ​റേ​റ്റി​ന്​ സാ​ധി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Engineering Entrance Examination
News Summary - Engineering Entrance Examination Loss of marks in kerala syllabus
Next Story