എൻജിനീയറിങ്–മെഡിക്കൽ പ്രവേശനം: അപേക്ഷ സമർപ്പണം നാളെ മുതൽ
text_fieldsതിരുവനന്തപുരം: 2024 അധ്യയന വർഷത്തെ എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ബുധനാഴ്ച മുതൽ. പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ "KEAM-2024 Online Application എന്ന ലിങ്ക് മുഖേന 27 മുതൽ ഏപ്രിൽ 17 വൈകീട്ട് അഞ്ചുവരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ അക്നോളജ്മെന്റ് പേജിന്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷ കമീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. അപേക്ഷകൻ ഏതെങ്കിലും കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.