എൻജിനീയറിങ്, ഫാര്‍മസി: അലോട്ട്‌മെൻറ്; ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ നൽകാം
text_fieldsതിരുവനന്തപുരം: പ്രഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് 2021-22 അധ്യയനവര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെൻറ് നടപടികള്‍ ആരംഭിച്ചു. വിദ്യാർഥികള്‍ക്ക് എൻജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.
2021ലെ കേരള എൻജിനീയറിങ്/ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാർഥികള്‍ക്കും ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും NATA സ്‌കോറും സമര്‍പ്പിച്ച വിദ്യാർഥികള്‍ക്കും ഒക്‌ടോബര്‍ ഒമ്പതിന് വൈകീട്ട് നാലുവരെ www.cee.kerala.gov.in ലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്‌മെൻറിന് പരിഗണിക്കില്ല.
ഒക്ടോബർ 11ന് രാത്രി ഒമ്പതിന് ആദ്യഘട്ട അലോട്ട്‌മെൻറ് പ്രസിദ്ധീകരിക്കും. 12 മുതൽ 16ന് വൈകീട്ട് മൂന്നുവരെ അലോട്ട്‌മെൻറ് ലഭിച്ച വിദ്യാർഥികള്‍ അലോട്ട്‌മെൻറ് മെമ്മോയില്‍ രേഖപ്പെടുത്തിയ, പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടക്കേണ്ട ഫീസ് കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഓണ്‍ലൈന്‍ പേമെൻറ് വഴിയോ ഒടുക്കണം.
നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മെൻറും ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്‌മെൻറുകളുടെ സമയക്രമം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും അലോട്ട്‌മെൻറ് വിശദാംശങ്ങളും www.cee.kerala.gov.in ൽ. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.