എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി പ്രവേശനം: രണ്ടാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽനിന്ന് വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഫീസ് വിവരങ്ങൾ എന്നിവ അലോട്ട്മെൻറ് െമമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാംഘട്ട അലോട്ട്മെൻറ് പ്രകാരം പുതുതായി അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ജൂലൈ 11മുതൽ 14 വരെ തീയതികളിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലോ ഒാൺലൈനായോ ഒടുക്കിയശേഷം അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. എസ്.ബി.െഎ ശാഖകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്മെൻറിൽനിന്ന് വ്യത്യസ്തമായ അലോട്ട്മെൻറ് രണ്ടാംഘട്ടത്തില്‍ ലഭിച്ചവര്‍ അധികതുക പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടക്കേണ്ടതുണ്ടെങ്കിൽ അത് ജൂലൈ 11 മുതല്‍ 14 വരെ തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഒാൺലൈനായോ ഒടുക്കിയശേഷം അലോട്ട്മെൻറ് ലഭിച്ച കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. നിലവില്‍ അലോട്ട്മെൻറ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർഥികളും രണ്ടാംഘട്ട അലോട്ട്മെൻറ് മെമ്മോ പ്രകാരമുള്ള കോളജുകളില്‍ ജൂലൈ 14-ന് വൈകീട്ട് അഞ്ചിനകം പ്രവേശനം നേടണം. എൻജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളില്‍ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉള്‍പ്പെടുത്തിയ വിശദമായ ഷെഡ്യൂള്‍ www.cee-kerala.org ൽ കൊടുത്തിട്ടുണ്ട്. ഷെഡ്യൂള്‍ പ്രകാരം പ്രവേശനം നേടാന്‍ കഴിയാതെവരുന്ന വിദ്യാർഥികള്‍ അലോട്ട്മെൻറ് ലഭിച്ച കോളജ് അധികൃതരുമായി ബന്ധപ്പെട്ടശേഷം ജൂലൈ 14ന് വൈകീട്ട് അഞ്ചിനകം പ്രവേശനം നേടിയിരിക്കണം.
അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികള്‍ക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ഐറ്റം ക്ലിക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളജ് അധികൃതർക്ക് മുന്നില്‍ ഹാജരാക്കണം. നിശ്ചിതസമയത്തിനുള്ളിൽ ഫീസ്/അധികതുക ഒടുക്കാത്ത വിദ്യാർഥികളുടെയും കോളജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെയും അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഓപ്ഷനുകളും റദ്ദാകും. പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെൻറ് ജൂലൈ 20-ന് പ്രസിദ്ധീകരിക്കും.
എൻജിനീയറിങ്/ആർക്കിടെക്ചർ േകാഴ്സ് പ്രവേശന ഷെഡ്യൂൾ
ജൂലൈ 11ന് രാവിലെ 9.30: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഇ.സി), പ്രൊഡക്ഷൻ എൻജിനീയറിങ് (പി.ഇ), ബയോ മെഡിക്കൽ എൻജിനീയറിങ് (ബി.എം), ബി.ടെക് ഫുഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (എഫ്.ഇ), ബി.ടെക് അഗ്രികൾച്ചറൽ എൻജിനീയറിങ് (എ.ജി), ബി.ടെക് ഡയറി ടെക്നോളജി (ഡി.എസ്). ഉച്ചക്ക് 1.30: അപ്ലൈഡ് ഇലക്ട്രോണിക്സ് (എ.ഇ), കെമിക്കൽ എൻജിനീയറിങ് (സി.എച്ച്), പോളിമർ എൻജിനീയറിങ് (പി.ഒ), ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ (ഇ.െഎ), ഇലക്ട്രോണിക്സ് ആൻഡ് ബയോ മെഡിക്കൽ എൻജിനീയറിങ് (ഇ.ബി), ഒാേട്ടാമൊബൈൽ എൻജിനീയറിങ് (എ.യു).
ജൂലൈ 12 രാവിലെ 9.30: സിവിൽ എൻജിനീയറിങ് (സി.ഇ), നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് (എസ്.ബി), ഫുഡ് ടെക്നോളജി (എഫ്.ടി), സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് (എഫ്.എസ്). ഉച്ചക്ക് 1.30: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സി.എസ്), ഇൻഫർമേഷൻ ടെക്നോളജി (െഎ.ടി), എയ്റോനോട്ടിക്കൽ എൻജിനീയറിങ് (എ.ഒ), ഇൻഡസ്ട്രിയൽ എൻജിനീയറിങ് (െഎ.ഇ).
ജൂലൈ 13 രാവിലെ 9.30: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (ഇ.ഇ), മെക്കാനിക്കൽ പ്രൊഡക്ഷൻ എൻജിനീയറിങ് (എം.പി), ബയോ ടെക്നോളജി (എ.ആർ), മെക്കാനിക്കൽ ഒാേട്ടാമൊബൈൽ (എം.എ). ഉച്ചക്ക് 1.30: മെക്കാനിക്കൽ എൻജിനീയറിങ് (എം.ഇ), ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് (െഎ.സി), പ്രിൻറിങ് ടെക്നോളജി (പി.ടി), മെക്കാട്രോണിക്സ് (എം.ആർ), മെറ്റലർജി (എം.ടി).
ഇൗ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യാത്ത വിദ്യാർഥികൾ ജൂലൈ 14ന് റിപ്പോർട്ട് ചെയ്യണം. നിശ്ചിതസമയത്തിനകം കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട ഹയർ ഒാപ്ഷനുകളും റദ്ദാകും. ഫോൺ: 0471 2339101, 2339102, 2339103.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.