എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്ചർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു; പ്രവേശനം നേരിട്ടും വെർച്വലായും
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാമത്തെയും ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ആദ്യത്തേയും കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകളിലെ കമ്യൂണിറ്റി/രജിസ്ട്രേഡ് സൊസൈറ്റി/രജിസ്ട്രേഡ് ട്രസ്റ്റ് േക്വാട്ട സീറ്റുകളിേലക്കും അലോട്ട്മെൻറ് നടത്തിയിട്ടുണ്ട്. അലോട്ട്മെൻറ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും. വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുക്കണം. ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ മെമ്മോയിൽ ഉണ്ടാകും.
പുതുതായി അലോട്ട്മെൻറ് ലഭിക്കുന്നവർ പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ അടയ്ക്കേണ്ട ഫീസ് മെമ്മോയിൽ കാണിച്ചിട്ടുള്ള പ്രകാരം ഒക്ടോബർ 24 മുതൽ 31 വരെ തീയതികളിൽ ഓൺലൈനായോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഒടുക്കിയശേഷം അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ നേരിേട്ടാ വെർച്വൽ ആയോ പ്രവേശനം നേടണം. കോവിഡ് സാഹചര്യത്തിൽ ഗവ. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോളജുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ കോളജുകളിൽ ഒടുക്കേണ്ട കോഷൻ ഡെപ്പോസിറ്റ് (1000 രൂപ) കൂടി പ്രവേശന പരീക്ഷ കമീഷണർക്ക് ഓൺലൈൻ പേമെൻറായോ പോസ്റ്റ് ഓഫിസ് വഴിയോ ഒടുക്കണം. എൻജിനീയറിങ്/ഫാർമസി കോഴ്സുകൾക്ക് ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട്മെൻറിൽ നിന്ന് വ്യത്യസ്തമായ അലോട്ട്മെൻറ് രണ്ടാംഘട്ടത്തിൽ ലഭിച്ചവർ അധിക തുക പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ അടയ്ക്കേണ്ടണ്ടതുണ്ടെങ്കിൽ, ഫീസടച്ചശേഷം 31നകം അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ നേരിട്ട് ഹാജരായോ വെർച്വൽ ആയോ പ്രവേശനം നേടാം.
നിലവിൽ അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും അലോട്ട്മെൻറ് മെമ്മോ പ്രകാരമുള്ള കോളജുകളിൽ ഒക്ടോബർ 31ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം. എൻജിനീയറിങിൽ ഷെഡ്യൂൾ പ്രകാരം പ്രവേശനം നേടാൻ കഴിയാത്തവർ അലോട്ട്മെൻറ് ലഭിച്ച കോളജുമായി ബന്ധപ്പെട്ട് ഒക്ടോബർ 31ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം. നിശ്ചിത സമയത്ത് ഫീസടച്ച് പ്രവേശനം നേടാത്തവരുടെ അലോട്ട്മെൻറും ഉയർന്ന ഒാപ്ഷനുകളും റദ്ദാകും.
എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെൻറ് നടപടിക്രമങ്ങളും ആർക്കിടെക്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് നടപടികളും നവംബർ ഒന്നിന് ആരംഭിക്കും. മൂന്നാം ഘട്ട അലോട്ട്മെൻറിന് മുമ്പായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തൽ, നിലവിലെ ഓപ്ഷനുകൾ ക്രമീകരിക്കൽ, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കൽ, പുതിയ കോഴ്സുകളോ കോളജുകളോ ഉൾപ്പെടുത്തുന്ന പക്ഷം അവയിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യൽ എന്നിവക്കുള്ള സൗകര്യം ലഭ്യമാകും. വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
പ്രവേശനം നേരിട്ടും വെർച്വലായും
തിരുവനന്തപുരം: എൻജിനീയറിങ് കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്ക് നേരിട്ട് കോളജുകളിൽ എത്തിയോ വെർച്വൽ രീതിയിലോ പ്രവേശനം നേടാം. സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ ഏത് ദിവസമാണ് ഹാജരാകേണ്ടതെന്ന് ബന്ധപ്പെട്ട കോളജിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പ്രവേശനത്തിന് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം വിദ്യാർഥി രക്ഷിതാവിനൊപ്പം ഹാജരാകണം. വിദ്യാർഥിയുടെ തിരിച്ചറിയൽ രേഖ പ്രവേശന സമയത്ത് നിർബന്ധമാണ്. മതിയായ കാരണങ്ങളാൽ ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾക്കായി പകരം ഹാജരാകുന്നവരെ ചുമതലപ്പെടുത്തിയുള്ള സാക്ഷ്യപത്രം കൊടുത്തുവിടണം. സാക്ഷ്യപത്രത്തിൽ വിദ്യാർഥിയും രക്ഷാകർത്താവും ഒപ്പിടണം. പകരം വരുന്ന ആളുടെ തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം വിദ്യാർഥിയെ പ്രവേശിപ്പിച്ചതായുള്ള സർട്ടിഫിക്കറ്റ് കോളജിൽ നിന്ന് നൽകും.
വെർച്വൽ പ്രവേശനം: നേരിട്ട് ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾ സൗകര്യപ്രദമായ റിപ്പോർട്ടിങ് സെൻററിൽ രേഖകൾ ഹാജരാക്കണം. ഇവിടെനിന്ന് രേഖകളുടെ പകർപ്പ് ഇലക്ട്രോണിക് മാധ്യമം വഴി അലോട്ട്മെൻറ് ലഭിച്ച കോളജിലേക്ക് അയച്ചുനൽകും.
വെർച്വൽ പ്രവേശനത്തിനായി റിപ്പോർട്ടിങ് സെൻററിൽ എത്തുന്നവർ വിദ്യാർഥിയും രക്ഷാകർത്താവും ഒപ്പിട്ട പ്രവേശനം അനുവദിക്കണമെന്ന അപേക്ഷ, അലോട്ട്മെൻറ് മെമ്മോയുടെ പകർപ്പ്, ടി.സിയുടെ അസ്സൽ, സ്വഭാവ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ അസ്സൽ പിന്നീട് ഹാജരാക്കാമെന്ന സാക്ഷ്യപത്രം (വിദ്യാർഥിയും രക്ഷിതാവും ഒപ്പിട്ടത്), കുട്ടിയുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് തുടങ്ങിയ രേഖകൾ സമർപ്പിക്കണം.
വിദ്യാർഥി റിപ്പോർട്ടിങ് സെൻററിൽ ഹാജരാകുന്നില്ലെങ്കിൽ പകരം ഹാജരാകുന്ന ആളിനെ ചുമതലപ്പെടുത്തിയ സാക്ഷ്യപത്രം (കുട്ടിയും രക്ഷാകർത്താവും ഒപ്പിട്ടത്), ഹാജരാകുന്നയാളുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് (അസ്സൽ പരിശോധനക്ക് ലഭ്യമാക്കണം) എന്നിവ സമർപ്പിക്കണം. രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് കോളജിൽ ലഭിച്ചാൽ പ്രവേശന അറിയിപ്പ് വിദ്യാർഥിക്ക് ഇ-മെയിലായി നൽകും.
വെർച്വൽ പ്രവേശനം എടുക്കുന്നവർ ഒക്ടോബർ 30ന് വൈകീട്ട് നാലിന് മുമ്പായി റിപ്പോർട്ടിങ് സെൻററിൽ രേഖകൾ സമർപ്പിക്കണം.
റിപ്പോർട്ടിങ് സെൻററുകൾ
തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്, ഗവ. എൻജിനീയറിങ് കോളജ് ബാർട്ടൺഹിൽ, കോട്ടയം രാജീവ്ഗാന്ധി കോളജ്, തൃശൂർ ഗവ. എൻജി. കോളജ്, പാലക്കാട് ശ്രീകൃഷ്ണപുരം എൻജി. കോളജ്, ഇടുക്കി ഗവ. എൻജി. കോളജ്, വയനാട് ഗവ.എൻജി. കോളജ്, കണ്ണൂർ ഗവ. എൻജി. കോളജ്, കോഴിക്കോട് ഗവ. എൻജി. കോളജ്, േകാതമംഗലം മാർ അത്തനേഷ്യസ്, കൊല്ലം ടി.കെ.എം, കാസർകോട് പെരിയ ഗവ. പോളിെടക്നിക്, മലപ്പുറം തിരൂരങ്ങാടി ഗവ. പോളിടെക്നിക്, കളമശ്ശേരി ഗവ. പോളിടെക്നിക്, കായംകുളം വിമൻസ് ഗവ. പോളിടെക്നിക്, അടൂർ ഗവ. പോളിടെക്നിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.