എൻജിനീയറിങ് റാങ്ക് പട്ടിക: ഒാപ്ഷൻ സമർപ്പണം ഒമ്പതുവരെ ആദ്യ അലോട്ട്മെൻറ് 11ന്
text_fieldsതിരുവനന്തപുരം: ഇന്ന് പ്രസിദ്ധീകരിക്കുന്ന എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ ഈ മാസം ഒമ്പതു വരെ ഓപ്ഷൻ സമർപ്പിക്കാം. പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിലെ മാർക്കും തുല്യമായി പരിഗണിച്ചുള്ള സ്റ്റാേൻറഡൈസേഷൻ പ്രക്രിയയിലൂടെയാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്.
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ എൻജിനീയറിങ്/ഫാർമസി/ ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒാപ്ഷൻ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 25നകം സീറ്റൊഴിവ് നികത്തി ഒന്നാം വർഷ എൻജിനീയറിങ് ക്ലാസുകൾ തുടങ്ങണമെന്ന് എ.െഎ.സി.ടി.ഇ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് ഒാപ്ഷൻ ക്ഷണിച്ചതെന്നാണ് പ്രവേശനപരീക്ഷ കമീഷണറേറ്റിെൻറ വിശദീകരണം. സി.ബി.എസ്.ഇ ഇംപ്രൂവ്മെൻറ് വിദ്യാർഥികൾക്ക് കൂടി മാർക്ക് ചേർക്കാൻ അവസരം നൽകണമെന്ന കോടതി നിർദേശം കാരണമാണ് റാങ്ക് പട്ടിക വൈകിയതെന്നും കമീഷണറേറ്റ് പറയുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷവും ഒാപ്ഷൻ സമർപ്പിക്കാൻ വിദ്യാർഥികൾക്ക് മതിയായ സമയമുണ്ടാകുമെന്നും അധികൃതർ പറയുന്നു.
നിലവിൽ ഇൗമാസം ഒമ്പതിന് വൈകീട്ട് നാല് വരെയാണ് ഒാപ്ഷൻ രജിസ്ട്രേഷന് നടത്താനുള്ള സമയം. ഇൗ മാസം11ന് രാത്രി ഒമ്പതിന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർ 12 മുതൽ 16 വൈകീട്ട് മൂന്ന് വരെ ഫീസടച്ച് സീറ്റ് ഉറപ്പാക്കണം. ഫീസടക്കാത്തവരുടെ അലോട്ട്മെൻറ് റദ്ദാവുകയും തുടർന്നുള്ള പ്രവേശന നടപടികളിൽനിന്ന് പുറത്താവുകയും ചെയ്യും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തുന്നത്. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിെല 50 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെൻറ്. ഇൗ കോളജുകളിൽ കഴിഞ്ഞ വർഷത്തെ ഫീസിൽ ഇൗ വർഷവും മാറ്റംവരുത്തേണ്ടതില്ലെന്ന് മാനേജ്മെൻറ് അസോസിയേഷനുമായുള്ള ചർച്ചയിൽ സർക്കാർ ധാരണയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.