എൻജിനീയറിങ് റാങ്ക് പട്ടിക: പ്ലസ് ടു മാർക്ക് ജൂൺ അഞ്ചിനകം സമർപ്പിക്കണം
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ യോഗ്യത പരീക്ഷയുടെ (പ്ലസ്ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ലൂടെ സമർപ്പിക്കണം. ജൂൺ അഞ്ചിന് വൈകീട്ട് മൂന്നുവരെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം ലഭ്യമാകും.
യോഗ്യത പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർഥികളെ 2023ലെ എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. വെബ്സൈറ്റിൽ നൽകിയ ‘KEAM 2023-Candidate Portal’എന്ന ലിങ്കിലൂടെ അപേക്ഷാർഥികൾ അവരുടെ അപേക്ഷ നമ്പർ, പാസ്വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം ‘Mark Submission for Engg’എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് യോഗ്യത പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് സമർപ്പിക്കാം. പ്രവേശന പരീക്ഷ കമീഷണർ മേയ് 17ന് നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്ന്, രണ്ട് എന്നിവ എഴുതിയ എല്ലാ വിദ്യാർഥികൾക്കും മാർക്ക് സമർപ്പിക്കാൻ അവസരമുണ്ടാകും. എന്നാൽ, പ്രവേശന പരീക്ഷക്ക് നിശ്ചിത യോഗ്യത നേടുന്നവരെ മാത്രം ഉൾപ്പെടുത്തിയാകും എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുക.
വിശദവിവരം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ നൽകിയ വിജ്ഞാപനത്തിൽ. ഹെൽപ് ലൈൻ നമ്പർ: 04712525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.