നാഥനില്ലാതെ എൻജിനീയറിങ് പഠനമേഖല
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനനടപടികൾ ആരംഭിക്കാനിരിക്കെ നാഥനില്ലാതെ എ.പി.െജ. അബ്ദുൽ കലാം സാേങ്കതികസർവകലാശാല. സംസ്ഥാനത്തെ മുഴുവൻ എൻജിനീയറിങ് കോളജുകളും അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സർവകലാശാലക്ക് വൈസ്ചാൻസലർ ഇല്ലാതായിട്ട് ആറുമാസം. ഒരാഴ്ച മുമ്പ് പ്രോ-വൈസ് ചാൻസലർ ഡോ. എം. അബ്ദുറഹിമാൻ കൂടി പടിയിറങ്ങിയതോടെ സർവകലാശാല നാഥനില്ലാകളരിയായി.
സർക്കാറുമായുള്ള ഭിന്നതയെതുടർന്ന് ഡിസംബർ 31നാണ് സർവകലാശാലയുടെ പ്രഥമ വി.സി ഡോ. കുഞ്ചെറിയ പി. െഎസക് പദവി രാജിവെച്ചത്. പകരം കുസാറ്റ് വി.സി ഡോ. ജെ. ലതക്ക് അധിക ചുമതല നൽകുകയായിരുന്നു. വി.സി പദവി ഒഴിയുേമ്പാൾ പ്രോ-വൈസ് ചാൻസലറും ഒഴിയണമെന്ന യു.ജി.സിയുടെ 2010ലെ െറഗുലേഷൻവ്യവസ്ഥ ചൂണ്ടിക്കാട്ടി സി.പി.എം അനുകൂല സർവകലാശാല ജീവനക്കാരുടെ സംഘടന നൽകിയ പരാതിയിലാണ് ഡോ. അബ്ദുറഹിമാനെ ഗവർണർ നീക്കിയത്.
വി.സിയുടെ ചുമതലയുള്ള ഡോ. ലത ഒരുമാസം അവധിയിലായിരുന്നു. കുസാറ്റ് വി.സി ആയതിനാൽ ഡോ. ലതക്ക് സാേങ്കതികസർവകലാശാലയിൽ കൂടുതൽ സമയം ചെലവഴിക്കാനും കഴിയില്ല. പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച് കമ്മിറ്റിയിലേക്ക് സർവകലാശാല ബോർഡ് ഒാഫ് ഗേവണേഴ്സ് അംഗത്തിെൻറ പേര് നിർദേശിക്കാൻ ഗവർണർ ഡിസംബറിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർവകലാശാല ഭരണസമിതികളുടെ ഘടനയിൽ മാറ്റംവരുത്താൻ സർക്കാർ ഒാർഡിനൻസ് പുറപ്പെടുവിച്ചതോടെ ബോർഡ് ഒാഫ് ഗവേണേഴ്സിന് യോഗം ചേരാൻ സാധിച്ചില്ല. ആറ് മാസത്തോടടക്കുേമ്പാഴും സെർച് കമ്മിറ്റിയിലേക്കുള്ള അംഗത്തെ നിർദേശിക്കാൻ സർവകലാശാലക്ക് സാധിച്ചില്ല. പുതുക്കിയ ഘടനയിലുള്ള ബോർഡ് ഒാഫ് ഗവേണേഴ്സ് ഇതുവരെ യോഗം ചേർന്നിട്ടുമില്ല.
പരീക്ഷകൾ താളംതെറ്റി
പരീക്ഷനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും സാേങ്കതികസർവകലാശാല മാതൃകയായിരുന്നു. പരീക്ഷ അവസാനിച്ച് ദിവസങ്ങൾക്കകം ഫലം പ്രഖ്യാപിക്കാൻ തുടക്കത്തിൽ സാധിച്ചിരുന്നു. എന്നാൽ, പ്രധാനപദവികളിൽ ആളില്ലാതായതോടെ പരീക്ഷനടത്തിപ്പും ഫലപ്രഖ്യാപനവും താളംതെറ്റി. ഇപ്പോൾ നടക്കുന്ന പരീക്ഷകൾ ജൂലൈ അവസാനവാരത്തിലാണ് പൂർത്തിയാകുന്നത്. ആഗസ്റ്റ് ആദ്യവാരം അഞ്ച്, ഏഴ് സെമസ്റ്റർ ക്ലാസുകൾ തുടങ്ങാൻ ഇവയുടെ ഫലം പുറത്തുവരണം. ഫലം വൈകുന്നതിനനുസരിച്ച് ക്ലാസുകളും വൈകും.
ഒമ്പത് മാസമായിട്ടും ബിരുദസർട്ടിഫിക്കറ്റില്ല
ബോർഡ് ഒാഫ് ഗവേണേഴ്സ് യോഗം ചേരാത്തതിനെ തുടർന്ന് ആദ്യ എം.ടെക് ബാച്ചിലെ വിദ്യാർഥികളുടെ ബിരുദസർട്ടിഫിക്കറ്റ് വിതരണം സ്തംഭിച്ചു. ബോർഡ് ഒാഫ് ഗവേണേഴ്സ് യോഗം ചേർന്ന് ഇൗ വിദ്യാർഥികളുടെ ബിരുദത്തിന് അംഗീകാരം നൽകിയാലേ സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂ. പരീക്ഷഫലം പുറത്തുവന്ന് ഒമ്പത് മാസമായിട്ടും 3700 വിദ്യാർഥികൾ ബിരുദസർട്ടിഫിക്കറ്റിനായി കയറിയിറങ്ങുകയാണ്. സർട്ടിഫിക്കറ്റ് വൈകിയതോടെ ഒേട്ടറെ പേരുടെ ജോലി, ഉന്നത പഠന അവസരങ്ങൾ നഷ്ടപ്പെട്ടു.
നാലുവർഷമായിട്ടും ആസ്ഥാനമായില്ല
155 എൻജിനീയറിങ് കോളജുകൾക്ക് അഫിലിയേഷൻ നൽകി 2014 പ്രവർത്തനം തുടങ്ങിയ സർവകലാശാലക്ക് ആസ്ഥാനം പോയിട്ട് സ്വന്തമായി കെട്ടിടം പോലുമില്ല. തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്ങിെൻറ എം.ബി.എ േബ്ലാക്കിൽ താൽക്കാലികമായി അനുവദിച്ച ഏതാനും മുറികളിലാണ് ആസ്ഥാനം പ്രവർത്തിക്കുന്നത്. തിരുവനന്തപുരം കോർപറേഷെൻറ അടച്ചുപൂട്ടിയ വിളപ്പിൽശാല മാലിന്യസംസ്കരണ പ്ലാൻറും അതിനോട് ചേർന്ന സ്ഥലവും ആസ്ഥാനത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്ലാൻറിനോട് ചേർന്ന ഭൂമിയുടെ അക്വിസിഷൻ നടപടി പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ ‘വാടക ആസ്ഥാനം’ കുേറനാൾകൂടി തുടരും.
പഠനവകുപ്പില്ലാത്ത ഏക സർവകലാശാല
പരീക്ഷയും ഫലപ്രഖ്യാപനവും നടത്താൻ മാത്രമായാണ് സാേങ്കതികസർവകലാശാല നാല് വർഷമായി പ്രവർത്തിക്കുന്നത്. ആസ്ഥാനവും കാമ്പസും യാഥാർഥ്യമാകാത്തതിനാൽ എം.ടെക്, ഗവേഷണ കോഴ്സുകൾ തുടങ്ങാൻ സർവകലാശാലക്ക് ഇതുവരെ കഴിഞ്ഞില്ല.
ഇപ്പോൾ താൽക്കാലികമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്ങിലെ കെട്ടിടത്തിൽ അഞ്ച് പഠനവകുപ്പുകൾ ആരംഭിക്കാൻ വൈസ് ചാൻസലറായിരുന്ന ഡോ. കുഞ്ചെറിയ പി. െഎസക് നിർദേശംവെച്ചെങ്കിലും സർക്കാർ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.