വെറ്ററിനറി സർവകലാശാലയിൽ എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ
text_fieldsകൽപറ്റ: കേരള വെറ്ററിനറി സർവകലാശാല വിവിധ കാമ്പസുകളിലേക്ക് എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പൂക്കോട്, മണ്ണുത്തി, കോലാഹലമേട്, തിരുവനന്തപുരം കാമ്പസുകളിലെ ഡയറി സയൻസ് ആൻഡ് ടെക്‌നോളജി കോളജുകളിൽ ബി.ടെക് ഡയറി ടെക്‌നോളജി കോഴ്സിന് 18 ഒഴിവുകളും ബി. ടെക് ഫുഡ് ടെക്‌നോളജി കോഴ്സിന് ഒരു ഒഴിവുമാണുള്ളത്.
നവംബർ 30ന് രാവിലെ 11 മണിക്കു വയനാട് പൂക്കോടുള്ള വെറ്ററിനറി സർവകലാശാല ആസ്ഥാനത്ത് വെച്ച് കീം 2021 വ്യവസ്ഥകൾ പ്രകാരമാണ് സ്പോട്ട് അഡ്മിഷൻ.
വിദ്യാർത്ഥികൾ KEAM 2021 അപേക്ഷയോടൊപ്പം സമർപിച്ച അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നിലവിൽ ഏതെങ്കിലും കോഴ്‌സിന് പ്രവേശനം നേടിയ വിദ്യാർഥികൾ ആ സ്ഥാപന മേധാവി നൽകിയ എൻ.ഒ.സിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ: www.kvasu.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.