എൻജിനീയറിങ് സീറ്റുകളിലേക്കുള്ള ബുധനാഴ്ചത്തെ സ്പോട്ട് അഡ്മിഷൻ 27ലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: സർക്കാർ/എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് നാളെ (ബുധൻ) തൃശൂർ ഗവ. എൻ ജിനീയറിങ് കോളജിൽ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്താനിരുന്ന സ്പോട് അഡ്മിഷൻ 27ലേക്ക് മാറ്റി. സുപ്രീംക ോടതി നിർദേശ പ്രകാരം സർക്കാർ/ എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ആഗസ്റ്റ് 15നകം അവസാനിപ്പിക്കണം.
കേരളത്തിലെ പ്രളയത്തിെൻറ സാഹചര്യത്തിൽ ഒഴിവുള്ള സീറ്റുകൾ നികത്താൻ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോടതി അനുമതിയില്ലാതെ സ്പോട്ട് അഡ്മിഷൻ നടത്തുന്നത് നിയമവിരുദ്ധമാണെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് നാളത്തെ സ്പോട്ട് അഡ്മിഷൻ മാറ്റിയത്.
27നകം സുപ്രീംകോടതിയുടെ അനുമതി നേടിയെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് 27ന് സ്പോട്ട് അഡ്മിഷൻ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് പ്രഫഷണൽ കോഴ്സ് പ്രവേശന നടപടികൾക്ക് കോടതി സാവകാശം അനുവദിച്ചിരുന്നു.
ഒമ്പത് സർക്കാർ എൻജിനീയറിങ് കോളജുകളിലും മൂന്ന് എയ്ഡഡ് കോളജുകളിലുമായി മുന്നൂറിൽ അധികം ബി.ടെക് സീറ്റുകൾ ഒഴിവുണ്ട്. ഇതിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.