എൻജിനീയറിങ് വിജയം ഉയർന്നു; 46.53 ശതമാനം
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാല ബി.ടെക് പരീക്ഷയിൽ 46.53 ശതമാനം വിജയം. മുൻ വർഷത്തെ (36.4 ശതമാനം) അപേക്ഷിച്ച് പത്ത് ശതമാനം വർധന.
പരീക്ഷയെഴുതിയ 34,416 ൽ 16,017 പേർ വിജയിച്ചു. ഗവ. കോളജുകളിൽ 62.93 ശതമാനമാണ് വിജയം. എയ്ഡഡിൽ 65 ഉം സർക്കാർ സ്വാശ്രയ കോളജുകളിൽ 50.06 ഉം സ്വാശ്രയ കോളജുകളിൽ 41.60 ഉം ശതമാനമാണ് വിജയം.
ഗ്രേഡ് നേട്ടത്തിൽ തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളജ് (സി.ഇ.ടി) മെക്കാനിക്കൽ വിദ്യാർഥി അഖിൽ പി. മോഹൻ (9.94 ഗ്രേഡ് പോയൻറ്), കോതമംഗലം മാർ അത്തനേഷ്യസ് മെക്കാനിക്കൽ വിദ്യാർഥി അലക്സാണ്ടർ ജോസഫ് വി. പോൾ (9.85), കൊല്ലം ടി.കെ.എം. സിവിൽ എൻജിനീയറിങിലെ ആയിഷ എസ്. അഹമ്മദ് (9.84) എന്നിവർ മുന്നിലെത്തി.
ഉയർന്ന വിജയം കമ്പ്യൂട്ടർ സയൻസിലാണ്^ 52.64. ഇലക്ട്രോണിക്സ് 50, ഇലക്ട്രിക്കൽ 49, സിവിൽ 47, മെക്കാനിക്കൽ 38 എന്നിങ്ങനെയാണ് മറ്റ് പ്രധാന ബ്രാഞ്ചുകളിലെ വിജയശതമാനം. പെൺകുട്ടികളാണ് വിജയത്തിൽ മുന്നിൽ.
13694 ൽ 8515 പേർ വിജയിച്ചു; ശതമാനം 62.18. ആൺകുട്ടികളിൽ വിജയശതമാനം 36.2. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ 1225 ൽ 275 പേരും ലാറ്ററൽ എൻട്രിയിൽ 2246 ൽ 901 പേരും വിജയികളായി. എൻ.ബി.എ അക്രഡിറ്റേഷനുള്ള 35 കോളജുകളിൽ പരീക്ഷയെഴുതിയ 15,342 ൽ 8,994 പേർ വിജയിച്ചു.
പ്രൊവിഷനൽ സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ 25ന് മുമ്പ് കോളജുകളിലെത്തിക്കും. ഗ്രേഡ് കാർഡുകൾ വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാണ്. ട്രാൻസ്ക്രിപ്റ്റ് മാതൃകയിലുള്ള ഗ്രേഡ് കാർഡുകൾ ഒരുമാസത്തിനകം നൽകും.
പ്രൊവിഷനൽ സർട്ടിഫിക്കറ്റും ഗ്രേഡ് കാർഡും സൗജന്യമാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് അപേക്ഷകൾ ഒരുമാസത്തിന് ശേഷം സ്വീകരിക്കും. ഡിഗ്രി സർട്ടിഫിക്കറ്റ് ഈ വർഷം മുതൽ ഡിജിറ്റൽ രൂപത്തിൽ നാഷനൽ അക്കാദമിക് ഡെപ്പോസിറ്ററിയിൽ ലഭ്യമാക്കും.
ശതമാനത്തിൽ മുത്തൂറ്റ്; പെർഫോമൻസിൽ സി.ഇ.ടി
തിരുവനന്തപുരം: വിജയശതമാനത്തിൽ തിരുവനന്തപുരം സി.ഇ.ടിയെ മറികടന്ന് എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ആൻഡ് സയൻസ് (80.85ശതമാനം) മുന്നിൽ. സി.ഇ.ടി (76.86ശതമാനം), എറണാകുളം രാജഗിരി (75.26) എന്നീ കോളജുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
പഠനമികവിനെ ആധാരമാക്കിയുള്ള അക്കാദമിക് പെർഫോമൻസ് ഇൻഡക്സിൽ 6.46 ഗ്രേഡ് പോയേൻറാടെ സി.ഇ.ടിയാണ് മുന്നിൽ.
മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (6.40), രാജഗിരി (5.92) തൊട്ടുപിറകിൽ. കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയവ^ കൊല്ലം ടി.കെ.എം (781 പേർ, 64.51%), രാജഗിരി (764, 75.26), കോട്ടയം അമൽജ്യോതി (693, 59.31). വിജയിച്ച 16017 പേരിൽ 1286 വിദ്യാർഥികൾ ബി.ടെക് ഒാേണഴ്സ് ബിരുദത്തിന് അർഹരായി. ടി.കെ.എം കോളജിലാണ് കൂടുതൽ പേർ; 181.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.