എൻജിനീയറിങ്/മെഡിക്കൽ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റായി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2022) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്. നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്യൂണിറ്റി/നേറ്റിവിറ്റി/വരുമാനം/പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് അന്തിമ കാറ്റഗറി ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.