എൻജിനീയറിങ്/ ഫാർമസി റാങ്ക് പട്ടിക 20നകം
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ്/ ഫാർമസി റാങ്ക് പട്ടിക ഈ മാസം 20നകം പ്രസിദ്ധീകരിക്കും. ഈ മാസം തന്നെ പ്രവേശനത്തിനുള്ള വിജ്ഞാപനവും പുറപ്പെടുവിക്കും. എൻജിനീയറിങ് ഒന്നാം വർഷ പ്രവേശന നടപടികൾ സെപ്റ്റംബർ 15നകം പൂർത്തിയാക്കാനാണ് എ.ഐ.സി.ടി.ഇ അക്കാദമിക് കലണ്ടറിലൂടെ നിർദേശിച്ചിരിക്കുന്നത്.
സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്ക് ഇത്തവണയും പ്രവേശന പരീക്ഷ കമീഷണർ മൂന്ന് അലോട്ട്മെന്റായിരിക്കും നടത്തുക. ഫീസ് ഘടനയും സീറ്റ് പങ്കിടലും സംബന്ധിച്ച കരാർ ഒപ്പിടലും സർക്കാർ ഉത്തരവും വൈകാതെയുണ്ടാകും. എ.ഐ.സി.ടി.ഇ അംഗീകാരവും സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷനും സംബന്ധിച്ച രേഖ സമർപ്പിക്കുന്ന കോളജുകളെയാണ് അലോട്ട്മെന്റിനായി പരിഗണിക്കുക.
എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ നേടിയ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിൽ ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ചുള്ള സ്റ്റാന്റേഡൈസേഷൻ പ്രക്രിയയിലൂടെയാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്. ഇതിനായി പ്ലസ് ടു മാർക്കുകൾ സമർപ്പിക്കാൻ അപേക്ഷകർക്ക് അവസരം നൽകുകയും ചെയ്തിരുന്നു. സമർപ്പിച്ച വിവരങ്ങൾ പരിശോധനക്കായി കഴിഞ്ഞ 12 വരെ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. ഇതിന് ശേഷമാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.