മെഡിക്കൽ/ എൻജിനീയറിങ്: ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് 23 മുതൽ അപ്ലോഡ് ചെയ്യാം
text_fields
തിരുവനന്തപുരം: എൻജിനീയറിങ്/ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ (ഇ.ഡബ്ല്യു.എസ്) വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് മാർച്ച് 23 മുതൽ ഏപ്രിൽ എട്ടുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യാം.
2020 ഫെബ്രുവരി 12ാം തീയതിയിലെ സർക്കാർ ഉത്തരവ് അനുസരിച്ച് നിശ്ചിത ഫോർമാറ്റിലുള്ളതും കേരള സർക്കാർ ഇ.ഡബ്ല്യു.എസ് സംവരണത്തിനായി അനുവദിച്ചതുമായ സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ. തപാലിലോ ഇ മെയിലിലോ നേരിട്ടോ ലഭിക്കുന്ന ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റുകൾ പരിഗണിക്കില്ല.
അപ്ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റിെൻറ പകർപ്പോ അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയത്തിലേക്ക് അയയ്ക്കേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.