എന്റർപ്രണർഷിപ് മാനേജ്മെന്റ്; പി.ജി ഡിപ്ലോമ പ്രവേശനം
text_fieldsഅഹ്മദാബാദിലെ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2023 വർഷം നടത്തുന്ന കോഴ്സുകളിൽ പ്രവേശനം നേടാം.
1. എന്റർപ്രണർഷിപ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ (PGDM. E), രണ്ട് വർഷം. പഠിച്ചിറങ്ങുന്നവർക്ക് സ്റ്റാർട്ടപ് തുടങ്ങാം. 26ാമത് ബാച്ചിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. എന്റർപ്രൈസ് ക്രിയേഷൻ, ഫാമിലി ബിസിനസ് മാനേജ്മെന്റ്, സോഷ്യൽ എന്റർപ്രണർഷിപ് സ്പെഷലൈസേഷനുകളാണ്.
2. പി.ജി.ഡി.എം (ഇന്നവേഷൻ, എന്റർപ്രണർഷിപ് ആൻഡ് വെഞ്ച്വർ ഡെവലപ്മെന്റ്), രണ്ട് വർഷം. സ്റ്റാർട്ടപ്പുകളെ ആധാരമാക്കി പുതിയ ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരിപോഷിപ്പിക്കുകയാണ് പാഠ്യപദ്ധതിയുടെ ഉദ്ദേശ്യം.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/മാറ്റ്/എക്സാറ്റ്/അറ്റ്മ/സിമാറ്റ് സ്കോറും. SC/ST വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. പ്രവേശന വിജ്ഞാപനം www.ediindia.ac.inൽ. അന്വേഷണങ്ങൾക്ക് pgp@ediindia.org. ഫോൺ: 9825528918, 079-69104941/42.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.