ഇ.എസ്.െഎ: സംവരണം ഒഴിവാക്കിയുള്ള ഉത്തരവ് പിൻവലിച്ചു
text_fieldsന്യൂഡൽഹി: ഇ.എസ്.ഐ മെഡിക്കല്‍ കോളജുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്കുളള പ്രവേശന സംവരണ േക്വാട്ട ഒഴിവാക്കിക്കൊണ്ടുളള ഇ.എസ്.ഐ കോര്‍പറേഷെൻറ രണ്ട് ഉത്തരവുകളും പിൻവലിച്ചു. ഇ.എസ്.ഐ സംവരണ സീറ്റുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ പൊതു േക്വാട്ടയിലേക്ക് മാറ്റി സെപ്റ്റംബര്‍ 28നും 30നുമാണ് കോര്പറേഷന് രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത്.
ഇത് പിന്‍വലിച്ച് പൊതു േക്വാട്ടയില്നിന്നും ഇ.എസ്.ഐ സംവരണ േക്വാട്ടയിലേക്ക് സീറ്റുകള്‍ തിരികെ ലഭ്യമാക്കിയതായി ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍, ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ അനുരാധ പ്രസാദ് എന്നിവരുമായി എന്‍.കെ. പ്രേമചന്ദ്രന് എം.പി. നടത്തിയ ചർച്ചയിൽ ഉത്തരവ് പിൻവലിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
മദ്രാസ് ഹൈകോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ഇ.എസ്.ഐ കോര്പറേഷന് രണ്ട് ഉത്തരവുകളും പുറപ്പെടുവിച്ചത്. ഈ വര്‍ഷത്തെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ ഇടക്കാല ഉത്തരവിനായി ഇ.എസ്.ഐ കോര്പറേഷന് ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. സംവരണ സീറ്റുകള്‍ മടക്കിക്കിട്ടിയ സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ ഇ.എസ്.ഐ കോര്പറേഷന് കഴിയും.
ഇടക്കാല ഉത്തരവുകൂടി ലഭിച്ചാല്‍ സംവരണ സീറ്റുകളിലേക്കുളള പ്രവേശന നടപടി പൂര്‍ത്തിയാക്കാന്‍ ഇ.എസ്.ഐ കോര്പറേഷന് തടസ്സമുണ്ടാകില്ലെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.