പരീക്ഷഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കും –കേരള സർവകലാശാല
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷ ഫലങ്ങൾ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഘട്ടംഘട്ടമായി പ്രസിദ്ധീകരിക്കുകയാണെന്നും ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്നും സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.
ഒരുലക്ഷത്തിലധികം വിദ്യാർഥികളുടെ പരീക്ഷകളാണ് കൊറോണക്കാലത്തെ കടുത്ത പ്രതിസന്ധികളെയും പലമേഖലകളിൽ നിന്നുയർന്ന എതിർപ്പിനെയും കോടതി വ്യവഹാരങ്ങളെയും അതിജീവിച്ച് പൂർത്തീകരിച്ചത്.
ഓണാവധി കഴിഞ്ഞ് എത്രയുംപെട്ടന്നുതന്നെ ഇനിയുള്ള എല്ലാ പരീക്ഷകളുടെയും ഫലം പ്രഖ്യാപിക്കും. കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്ത അവസാനവർഷ ബിരുദ വിദ്യാർഥികൾക്കായി സെപ്റ്റംബർ 15ന് പ്രത്യേക പരീക്ഷയും നടത്തുന്നുണ്ട്. അതിെൻറയും ഫലം എത്രയും പെട്ടെന്നുതന്നെ പ്രസിദ്ധീകരിക്കും. വസ്തുതകൾ ഇതായിരിക്കെ മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, ഊഹാപോഹങ്ങൾ പരത്തുന്നവർ കോവിഡ് പ്രതിസന്ധിക്കിടയിലും സർവകലാശാല നടത്തുന്ന പ്രവർത്തനത്തെ കാണാതിരിക്കുകയാണെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.