സുഗമ ഹിന്ദി പരീക്ഷ,ഗണിതശാസ്ത്ര ടാലന്റ് എക്സാമിനേഷൻ, വിദ്യാരംഗം പ്രതിഭ മത്സരം എല്ലാം ശനിയാഴ്ച; വിദ്യാർഥികൾ വെട്ടിൽ
text_fieldsഫെബ്രുവരി നാലിന് പരീക്ഷകൾ ഒന്നിച്ച് വന്നത് വിദ്യാർഥികളെ ദുരിതത്തിലാക്കുന്നു. ശനിയാഴ്ച കേരള ഹിന്ദി പ്രചാർ സഭയുടെ സുഗമ ഹിന്ദി പരീക്ഷ രാവിലെയും , ഗണിതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വിജയികൾക്ക് സ്വർണ മെഡലുകൾ ഉൾപ്പെടെ നൽകി ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന ടാലന്റ് എക്സാമിനേഷൻ കേരള ആൻഡ് സി.ബി.എസ്.സി സിലബസ് ഉച്ചയ്ക്കുശേഷവും സംസ്ഥാന തലത്തിൽ നടക്കും.
ഈ ദിവസം തന്നെ വിദ്യാരംഗം കലാസാഹിത്യവേദി വാക്മയം - ഭാഷാ പ്രതിഭ മത്സരം സംസ്ഥാനത്ത് ജില്ല തലത്തിൽ നടത്തുകയാണ്. പ്രതിഭകളായ വിദ്യാർഥികൾക്ക് ഈ രണ്ടു പരീക്ഷകളിലും പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെടുന്നതിലേക്കാണ് എല്ലാം ഒന്നിച്ച് വന്നതിലൂടെ സംഭവിക്കുെതന്നാണ് ആക്ഷേപം. മിടുക്കരായ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. മൂന്നു പരിപാടികളിലും പങ്കെടുക്കാൻ വിധത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുണ്ടാവണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.