ഹയർ സെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം; 96.13 ശതമാനം
text_fieldsതിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം. എട്ട് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 465 പേരിൽ 447 പേരും വിജയിച്ചു. 96.13 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 97.31 ശതമാനമായിരുന്നു.
105 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 112 പേർക്കായിരുന്നു. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസ് (90 വിദ്യാർഥികൾ), അബൂദബി ദ ന്യൂ മോഡൽ സ്കൂൾ (107), ഷാർജ ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസ് (23), അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ എച്ച്.എസ്.എസ് (19) എന്നിവക്ക് 100 ശതമാനം വിജയമുണ്ട്.
ലക്ഷദ്വീപിൽ 959 പേർ പരീക്ഷയെഴുതിയതിൽ 641 പേർ വിജയിച്ചു. 66.84 ശതമാനമാണ് വിജയം. 12 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്. മാഹിയിൽ 670 പേർ പരീക്ഷയെഴുതിയതിൽ 594 പേർ വിജയിച്ചു. 88.66 ശതമാനമാണ് വിജയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.