കര്‍ണാടകത്തില്‍ പുതിയ അധ്യയനവർഷത്തെ മാർഗനിർദേശങ്ങൾ രൂപവത്കരിക്കാൻ വിദഗ്ധ സമിതി
text_fieldsബംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ് മഹാമാരിക്കിടെ 2021-22 അധ്യയനവര്‍ഷത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപവത്കരിക്കുന്നു.
കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം, ഓഫ്ലൈന് പഠനം, അധ്യാപന രീതി തുടങ്ങിയ കാര്യങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധര്‍, ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നിംഹാന്‍സ് എന്നിവയിലെ പ്രതിനിധികള്‍, ശിശുവിദഗ്ധര്‍, കോവിഡ് സാങ്കേതിക ഉപദേശക സമിതിയിലെ അംഗങ്ങള്‍, ആരോഗ്യവിദഗ്ധര്‍, രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്വകാര്യ സ്കൂളുകളുടെയും പ്രതിനിധികള്‍ എന്നിവരായിരിക്കും വിദഗ്ധ സമിതിയിലുണ്ടാവുക.
ദേശീയ വിദ്യാഭ്യാസ നയം പ്രാവര്ത്തികമാക്കുന്നതിനാകും പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ച സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കുടുംബങ്ങള്‍ക്ക് ടീച്ചേഴ്സ് ബെനഫിറ്റ് ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. അധ്യാപകരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിക്കാനും വാക്സിനേഷന് മുന്‍ഗണന നല്‍കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി സുരേഷ് കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.