ഫാക്ടിൽ അപ്രൻറിസ്: അപേക്ഷ 18നകം
text_fieldsദ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്), ഉദ്യോഗമണ്ഡൽ ഗ്രാേജ്വറ്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രൻറിസുകളെ നിയമിക്കുന്നു. വിജ്ഞാപനവും അപേക്ഷയും www.fact.co.inൽ. പരിശീലനം ഒരു വർഷം.
ഗ്രാേജ്വറ്റ് അപ്രൻറിസ്:ഒഴിവുകൾ: 24 (കമ്പ്യൂട്ടർ സയൻസ് -4, സിവിൽ-3, കെമിക്കൽ-5, മെക്കാനിക്കൽ-5, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -4, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ -3). യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 50 ശതമാനം. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 വയസ്സ്. സ്റ്റൈപൻഡ് പ്രതിമാസം 10,000 രൂപ.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്: ഒഴിവുകൾ -57 (കെമിക്കൽ എൻജിനീയറിങ് 15, കമ്പ്യൂട്ടർ -13, സിവിൽ-5, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-5, ഇൻസ്ട്രുമെേൻറഷൻ/ഇൻസ്ട്രുമെൻറ് ടെക്നോളജി-4, മെക്കാനിക്കൽ-10, കമേഴ്സ്യൽ പ്രാക്ടീസ്-5). യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ. SC/ST വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 50 ശതമാനം. പ്രായപരിധി -23. സ്റ്റൈപൻഡ് 8000 രൂപ.
ട്രേഡ് (ഐ.ടി.ഐ) അപ്രൻറിസ്:ഒഴിവുകൾ -98 (ഫിറ്റർ -24, മെഷീനിസ്റ്റ് -8, ഇലക്ട്രീഷ്യൻ-15, പ്ലംബർ-4, മെക്കാനിക് മോട്ടോർ വെഹിക്കിൾ-6, കാർപ്പൻറർ-2, മെക്കാനിക് (ഡീസൽ)-4, ഇൻസ്ട്രുമെൻറ് മെക്കാനിക്-12, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-9, പെയിൻറർ-2, COPA/ഫ്രണ്ട് ഓഫിസ് അസിസ്റ്റൻറ്-12. യോഗ്യത: അതത് ട്രേഡുകളിൽ 60 ശതമാനം മാർക്കോടെ ഐ.ടി.ഐ/NCVT സർട്ടിഫിക്കറ്റ്. SC/ST വിഭാഗങ്ങൾക്ക് 50 ശതമാനം. പ്രായപരിധി 23. സ്റ്റൈപൻഡ് പ്രതിമാസം 7000 രൂപ.
SC/ST/OBC വിഭാഗങ്ങൾക്ക് ഇളവുണ്ട്. അപ്രൻറിസ്ഷിപ്പിന് www.mhrdnats.gov.inൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷ ഡെപ്യൂട്ടി മാനേജർ (ട്രെയിനിങ്), ഫാക്ട് ട്രെയ്നിങ് ആൻഡ് െഡവലപ്മെൻറ് സെൻറർ, ഉദ്യോഗമണ്ഡൽ, ഏലൂർ, എറണാകുളം ജില്ല, പിൻ-683501 വിലാസത്തിൽ ഡിസംബർ 18 വൈകീട്ട് നാലിനകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.