Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:09 PM GMT Updated On
date_range 31 Oct 2017 10:09 PM GMTഫാഷൻ ടെക്നോളജി പഠിക്കാൻ എൻ.െഎ.എഫ്.ടിയിൽ അവസരം
text_fieldsbookmark_border
ഫാഷൻ ടെക്നോളജി പഠിക്കാൻ ഇന്ത്യയിലെ ശ്രേഷ്ഠ സ്ഥാപനമാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജി (എൻ.െഎ.എഫ്.ടി). കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള ഇൗ സ്ഥാപനത്തിന് ദേശീയതലത്തിൽ 16 കാമ്പസുകളുണ്ട്. കേരളത്തിൽ കണ്ണൂരിലാണ് കാമ്പസുള്ളത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ , ഗാന്ധിനഗർ, മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി, പട്ന, റായ്ബറേലി, ഷില്ലോങ്, കാൻഗ്ര, ജോഖ്പുർ, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് എൻ.െഎ.എഫ്.ടിയുടെ മറ്റ് കാമ്പസുകൾ. ഇവിടങ്ങളിലാണ് അണ്ടർ ഗ്രാജ്വേറ്റ്, േപാസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ ഫാഷൻ ടെക്നോളജി പഠനാവസരമുള്ളത്. ദേശീയതലത്തിൽ ജനുവരി 21ന് നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് സെലക്ഷൻ. ഇതിൽ പെങ്കടുക്കുന്നതിന് അപേക്ഷ ഒാൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റ്: https://applyadmission.net/nift2018/
നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ഡിസംബർ 29 വരെ അപേക്ഷ സ്വീകരിക്കും.
കോഴ്സുകൾ:
ബാച്ചിലർ പ്രോഗ്രാമുകൾ:
1) ബാച്ചിലർ ഒാഫ് ഡിസൈൻ (ബിഡെസ്), സ്പെഷലൈസേഷനുകൾ: ഫാഷൻ ഡിസൈൻ (ആകെ 450 സീറ്റുകൾ), െലതർ ഡിസൈൻ (120), ആക്സസറി ഡിസൈൻ (420), ടെക്സ്റ്റൈൽ ഡിസൈൻ (390), നിറ്റ്വെയർ ഡിസൈൻ (210), ഫാഷൻ കമ്യൂണിക്കേഷൻ (420)
2) ബാച്ചിലർ ഒാഫ് ഫാഷൻ ടെക്നോളജി (BFTech), സ്പെഷലൈസേഷൻ -അപ്പാരൽ ഡിസൈൻ (ആകെ 360 സീറ്റുകൾ)
മാസ്റ്റർ പ്രോഗ്രാമുകൾ:
1) മാസ്റ്റർ ഒാഫ് ഡിസൈൻ (എംഡെസ് -ആകെ 120 സീറ്റുകൾ)
2) മാസ്റ്റർ ഒാഫ് ഫാഷൻ മാനേജ്മെൻറ് (എം.എഫ്.എം -420 സീറ്റുകൾ)
3) മാസ്റ്റർ ഒാഫ് ഫാഷൻ ടെക്നോളജി (എ.എഫ് ടെക് -100 സീറ്റുകൾ)
എൻ.െഎ.എഫ്.ടിയുടെ രാജ്യത്തെ 16 കാമ്പസുകളിലുംകൂടി അണ്ടർ ഗ്രാജ്വേറ്റ്, പി.ജി പ്രോഗ്രാമുകളിൽ മൊത്തം 3010 പേർക്കാണ് പഠനാവസരമുള്ളത്.
എൻ.െഎ.എഫ്.ടി കണ്ണൂർ: കേരളത്തിലെ ഏക കാമ്പസായ കണ്ണൂരിൽ ബിഡെസ് കോഴ്സിൽ ഫാഷൻ ഡിസൈൻ (30 സീറ്റ്), ടെക്സ്റ്റൈൽ ഡിസൈൻ (30), നിറ്റ് വെയർ ഡിസൈൻ (30), ഫാഷൻ കമ്യൂണിക്കേഷൻ (30), സ്പെഷലൈസേഷനുകളിലാണ് പഠനാവസരം. ഇതിനുപുറമെ BFTech കോഴ്സിൽ 30 പേർക്ക് പ്രവേശനമുണ്ട്. MDes കോഴ്സിൽ 30 പേർക്കും എം.എഫ്.എം കോഴ്സിൽ 30 പേർക്കും ഇവിടെ പഠിക്കാം.
യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്കും അംഗീകൃത എൻജിനീയറിങ് ഡിപ്ലോമക്കാർക്കും അർഹത. പ്ലസ് ടു ഏതു ഗ്രൂപ്പുകാരെയും പരിഗണിക്കും. എന്നാൽ BFTech കോഴ്സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവരെയും അംഗീകൃത എൻജിനീയറിങ് ഡിപ്ലോമക്കാരെയുമാണ് പരിഗണിക്കുക. 2018 ഫൈനൽ യോഗ്യത പരീക്ഷെയഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 2017 ഒക്ടോബർ ഒന്നിന് 23 വയസ്സ്. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും അഞ്ചുവർഷത്തെ ഇളവ്. കേരളത്തിൽ കൊച്ചിയും കണ്ണൂരും പരീക്ഷകേന്ദ്രങ്ങളാവും.
MDes കോഴ്സ് പ്രവേശനത്തിന് ഏതെങ്കിലും ഡിസിപ്ലിനിൽ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ NIFT/NID ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. MFTech കോഴ്സിലേക്ക് BFTech/BE/BTech യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
എഴുത്തുപരീക്ഷ: BDes, MDes കോഴ്സുകൾക്ക് GAT, CAT അടങ്ങിയ എഴുത്തുപരീക്ഷയെ നേരിടണം. BDesന് സിേറ്റ്വഷൻ ടെസ്റ്റ് കൂടിയുണ്ടാവും. എന്നാൽ BFTechന് GAT മതി ഫൈനൽ സെലക്ഷന്. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവരെ പൊതുെവ ഗ്രൂപ്പ് ചർച്ച, അഭിമുഖം നടത്തിയാവും അന്തിമ തെരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ് 1500 രൂപ. പട്ടികജാതി/വർഗ, ഭിന്നശേഷിക്കാർക്ക് 750 രൂപ മതി. എൻ.െഎ.എഫ്.ടി പ്രവേശനം സംബന്ധിച്ച സമഗ്ര വിവരങ്ങളടങ്ങിയ േപ്രാസ്പെക്ടസ് www.nift.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾ: https://admission.net/nift2018 എന്ന വെബ്സൈറ്റിലും ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story