Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്വകാര്യ സ്കൂളുകളിൽ...

സ്വകാര്യ സ്കൂളുകളിൽ ആറുശതമാനം വരെ ഫീസ് വർധന

text_fields
bookmark_border
സ്വകാര്യ സ്കൂളുകളിൽ ആറുശതമാനം വരെ ഫീസ്   വർധന
cancel

ദു​ബൈ: രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ആ​റു​ശ​ത​മാ​നം വ​രെ ട്യൂ​ഷ​ൻ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ (കെ.​എ​ച്ച്.​ഡി.​എ) അ​നു​മ​തി. അ​ടു​ത്തി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യ സ്കൂ​ളു​ക​ൾ​ക്കാ​ണ്​ മൂ​ന്നു​മു​ത​ൽ ആ​റു​ശ​ത​മാ​നം വ​രെ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. നി​ല​വാ​രം മോ​ശ​മാ​യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ അ​നു​വ​ദി​ക്കി​ല്ല. പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നു.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം (2023-24) മു​ത​ലാ​ണ്​ ഫീ​സ്​ വ​ർ​ധ​ന​ നി​ല​വി​ൽ​വ​രു​ക. കോ​വി​ഡ്​ എ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഫീ​സ്​ വ​ർ​ധ​ന​വി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്. അ​ടു​ത്തി​ടെ ദു​ബൈ സ്കൂ​ൾ​സ്​ ഇ​ൻ​സ്​​പെ​ക്ഷ​ൻ ബ്യൂ​റോ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​ല​വാ​രം വി​ല​യി​രു​ത്തി​യി​രു​ന്നു. പ​ഴ​യ നി​ല​വാ​ര​ത്തി​ൽ​ത്ത​ന്നെ തു​ട​രു​ന്ന സ്കൂ​ളു​ക​ൾ​ക്ക്​ മൂ​ന്നു​ശ​ത​മാ​നം വ​രെ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാം. മൂ​ന്ന്​ വി​ഭാ​ഗം സ്കൂ​ളു​ക​ൾ​ക്കാ​ണ്​ ആ​റു​ശ​ത​മാ​നം വ​രെ ഫീ​സ്​ വ​ർ​ധ​ന​വി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്.

വ​ള​രെ മോ​ശം എ​ന്ന നി​ല​യി​ൽ​നി​ന്ന്​ മോ​ശം എ​ന്ന നി​ല​യി​ലേ​ക്ക്​ മാ​റി​യ സ്കൂ​ളു​ക​ൾ, മോ​ശം എ​ന്ന നി​ല​യി​ൽ​നി​ന്ന്​ ശ​രാ​ശ​രി​യാ​യ​വ​ർ, ശ​രാ​ശ​രി​യി​ൽ​നി​ന്ന്​ മി​ക​ച്ച​താ​യ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ ആ​റു​ശ​ത​മാ​നം വ​ർ​ധ​ന​ അ​നു​വ​ദി​ച്ച​ത്. മി​ക​ച്ച​ത്​ എ​ന്ന നി​ല​യി​ൽ​നി​ന്ന്​ വ​ള​രെ മി​ക​ച്ച​താ​യി മാ​റി​യ സ്കൂ​ളു​ക​ൾ​ക്ക്​ 5.25 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാം. വ​ള​രെ മി​ക​ച്ച​ത്​ എ​ന്ന​തി​ൽ​നി​ന്ന്​ വി​ശി​ഷ്ട​മാ​യ നി​ല​യി​ലേ​ക്ക്​ മാ​റി​യ​വ​ർ​ക്ക്​ 4.5 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​നു​മ​തി.

2016 മു​ത​ലാ​ണ്​ എ​ജു​ക്കേ​ഷ​ൻ കോ​സ്റ്റ്​ ഇ​ൻ​ഡ​ക്സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫീ​സ്​ നി​ശ്ച​യി​ച്ചു​തു​ട​ങ്ങി​യ​ത്. 2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 2.4 ശ​ത​മാ​നം മു​ത​ൽ 4.8 ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 2018-19 കാ​ല​യ​ള​വി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ല്ല. 2019-20ൽ ​ഭൂ​രി​പ​ക്ഷം സ്കൂ​ളു​ക​ളും ര​ണ്ടു​ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. 2020ൽ ​കോ​വി​ഡ്​ എ​ത്തി​യ​തോ​ടെ ഫീ​സ്​ വ​ർ​ധ​ന​ മ​ര​വി​പ്പി​ച്ചി​രു​ന്നു. മൂ​ന്നു​വ​ർ​ഷ​ത്തി​ന്​ ശേ​ഷ​മാ​ണ്​ വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ചെ​ല​വേ​റും

സ്കൂ​ൾ ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ​ പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ ചെ​ല​വേ​റും. കോ​വി​ഡി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ കാ​ല​ത്ത്​ ഫീ​സ്​ വ​ർ​ധ​ന​ മ​ര​വി​പ്പി​ച്ച​ത്​ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി​രു​ന്നു. കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​ഞ്ഞെ​ങ്കി​ലും ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലും ഫീ​സ്​ വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ല. മൂ​ന്നു​വ​ർ​ഷ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ഫീ​സ്​ വ​ർ​ധ​ന​വി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​ണ്​ ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ്​ കെ.​എ​ച്ച്.​ഡി.​എ​യു​ടെ അ​റി​യി​പ്പ്.

ഫീ​സ്​ വ​ർ​ധ​ന വ​ഴി സ്കൂ​ളു​ക​ളു​ടെ നി​ല​വാ​ര​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും വ​ർ​ധി​ക്കു​മെ​ങ്കി​ലും ചെ​റി​യ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ കൂ​ടു​ത​ൽ ബാ​ധ്യ​ത​യാ​കും. കൃ​ത്യ​മാ​യ ബ​ജ​റ്റ്​ തീ​രു​മാ​നി​ച്ചാ​ണ്​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ പ​ല​തും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ കൂ​ടു​ത​ൽ ബാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaifee hikeschool
News Summary - fee hike in school in dubai
Next Story