ഗവ. മെഡിക്കൽ, ഡെന്റൽ, നഴ്സിങ്,ഫാർമസി കോളജുകളിൽ ഫീസ് കൂട്ടി
text_fieldsഗവൺമെന്റ് മെഡിക്കൽ/ഡെന്റൽ/നഴ്സിങ്/ഫാർമസി കോളജുകളിലെ പ്രഫഷനൽ ഡിഗ്രി/പി.ജി/ ഡിപ്ലോമ കോഴ്സുകളുടെ പുതുക്കിയ ഫീസ് നിരക്ക് പ്രസിദ്ധപ്പെടുത്തി. ട്യൂഷൻ ഫീസ്, കോഷൻ ഡെപ്പോസിറ്റ്, മറ്റ് പലവക ഇനങ്ങൾ, വാൻ ഫീസ് എന്നിവയിൽ വർധനയുണ്ട്.
ട്യൂഷൻ ഫീസ്, കോഷൻ ഡെപ്പോസിറ്റ് അടക്കം വിവിധ കോഴ്സുകളിൽ നിലവിലുള്ളതും വർധിപ്പിച്ചതുമായ വാർഷിക ഫീസ് നിരക്കുകൾ ചുവടെ: എം.ബി.ബി.എസ്-27580-28950, ബി.ഡി.എസ്-25380-26640, ബി.ഫാം-22070-23170, ബി.എസ് സി എം.എൽ.ടി-19870-20860, ബി.എസ് സി നഴ്സിങ്-22070-23170, ബി.സി.വി.ടി-20970-22010, ബി.എസ് സി പെർഫ്യൂഷൻ ടെക്നോളജി-20970-22010, ബി.ഫാം ലാറ്ററൽ എൻട്രി-20410-21430.
പോസ്റ്റ് ബേസിക് നഴ്സിങ്-25590-26870, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിങ്-16560-17380, എം.ഫാം-34750-36490, എം.എസ്.സി.എം.എൽ.ടി-45210-47470, എം.എസ്സി നഴ്സിങ്-38050-39940, പി.ജി.ഡി.സി.സി.എ-9110-9570, പി.ജി.ഡി.സി.സി.ഡി-9950-10450, പി.ജി.ഡി.സി.പി-9950-10450, പി.ജി മെഡിക്കൽ ഡിഗ്രി-77180-81050, പി.ജി മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി-156570-164410, പി.ജി ഡെന്റൽ-71680-75260, ഡി.ഫാം-6080-6380.
ഡി.എം.എൽ.ടി/ ഡി.ആർ.ടി/ഡി.ഒ.എ/ഡി.എച്ച്.സി/ ഡി.എം.സി/ഡി.സി.വി.ടി/ഡി.ഒ.ടി.എ.ടി/ഡി.എൻ.ടി/ഡി.ഡി.ടി/ഡി.ഇ.ടി -6900-7240, ഡി.എച്ച്.ഐ -4970 -5220, ജി.എൻ.എം (എസ്.സി, എസ്.ടി) -5030 -5300. ബി.എസ്സി ഒപ്ടോമെട്രി/ബി.എസ്സി ഡയാലിസിസ് ടെക്നോളജി-20970-22010, ഡി.സി.എസ്.എസ്.ഡി -6900-7240, ഡി.ഒ.ആർ.എ -6900-7240.
2023-24 അധ്യയനവർഷം പ്രവേശനം നേടിയവർ പുതുക്കിയ നിരക്കിലാണ് അടക്കേണ്ടത്. കോഴ്സ് പൂർത്തിയാക്കുന്ന മുറക്ക് കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും.
വിശദ വിവരങ്ങൾ https://cee.kerala.gov.inൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.