15 വർഷം പൂർത്തിയാക്കി ഫിറ്റ്ജീ
text_fieldsമനാമ: പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ ഫിറ്റ്ജീ ബഹ്‌റൈനിൽ 15 വർഷം പൂർത്തിയാക്കി. മികച്ച സി.ബി.എസ്.ഇ ബോർഡ് ഫലങ്ങൾ, ഐ.ഐ.ടി-ജെ.ഇ.ഇ, മെഡിക്കൽ പ്രവേശന പരീക്ഷകൾ എന്നിവ ലക്ഷ്യമിട്ട് 2007 മുതൽ ഫിറ്റ്ജീ ബഹ്‌റൈനിൽ പ്രവർത്തിക്കുന്നു. ഐ.ഐ.ടികളിലും മെഡിക്കൽ കോളജുകളിലും പ്രശസ്തമായ വിദേശ കോളജുകളിലും പ്രവേശനം നേടിയ വിദ്യാർഥികളുടെ മികച്ച റിസൾട്ട് ഫിറ്റ്ജീയുടെ പരിശീലന മികവിെന്റ സാക്ഷ്യമാണെന്ന് മാനേജ്മെന്റ് പറഞ്ഞു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിയിൽ ഓഫ്‌ലൈൻ, ഓൺലൈൻ പരിശീലനമാണ് ഫിറ്റ്ജീ നൽകുന്നത്. ഇപ്പോൾ, മിതമായ ഫീസിൽ വിദ്യാർഥികൾക്ക് വ്യക്തിഗത വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33383567 എന്ന നമ്പറിലും crp.bahrain@fiitjee.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.