ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനത്തിന് സാമ്പത്തിക പരിമിതി തടസ്സമാകില്ല -മന്ത്രി
text_fieldsകൊല്ലം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്കും വികസന മുന്നേറ്റത്തിനും സാമ്പത്തിക പരിമിതികൾ തടസ്സമാകില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ആരംഭിക്കുന്ന ആധുനിക ഗവേഷണ സംവിധാനങ്ങളുടെ ഉദ്ഘാടനം ടി.കെ.എം എൻജിനീയറിങ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ എയ്ഡഡ് കോളജുകളിലും അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത തരത്തിൽ കൂടുതൽ കോഴ്സുകൾ ഈ വർഷം തന്നെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അധ്യക്ഷത വഹിച്ചു.
പഠന കാലയളവിൽ മരിച്ച മൂന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള സർവകലാശാലയുടെ സുരക്ഷ പദ്ധതിപ്രകാരമുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു. വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു.
പ്രോ-വൈസ് ചാൻസലർ ഡോ.എസ്. അയൂബ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ജേക്കബ്, ഡോ. ജി. വേണുഗോപാൽ, പ്രഫ. പി.ഒ.ജെ. ലബ്ബ, ഡീൻ ഗവേഷണം ഡോ. പി.ആർ. ഷാലിജ്, കോളജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.