സ്കൂൾ വിദ്യാഭ്യാസം: കേരളവും ഫിൻലൻഡും ധാരണപത്രം ഒപ്പിട്ടു
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സഹകരണത്തിന് കേരളവും ഫിൻലൻഡും ധാരണപത്രം ഒപ്പിട്ടു. ശൈശവ വിദ്യാഭ്യാസം, ശാസ്ത്ര-ഗണിത പഠനം, അധ്യാപക പരിശീലനം, മൂല്യനിർണയ രീതി എന്നീ മേഖലയിലാണ് സഹകരണത്തിന് ധാരണ. തിരുവനന്തപുരത്തെത്തിയ ഫിൻലൻഡ് ഔദ്യോഗിക സംഘവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കുശേഷമാണ് ധാരണപത്രം കൈമാറിയത്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയും സംഘവും ഫിന്‍ലാൻഡ് സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് ചർച്ചയും സഹകരണവും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും ഫിൻലൻഡ് സംഘത്തിന് നേതൃത്വം നൽകുന്ന ഹില്സിങ്കി സര്‍വകലാശാലയില്‍ നിന്നുള്ള പ്രഫ. ടാപ്പിയോ ലഹ്ടേറോ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിൽ നിന്നുള്ള സംഘം മേയിൽ ഫിൻലാൻഡ് സന്ദർശിച്ച് തുടർ ചർച്ചകൾ നടത്തി സഹകരണ സാധ്യതകൾ വിലയിരുത്തും. പ്രഫ. ടാപ്പിയോ ലഹ്ടേറോക്കു പുറമെ, മിന്നാ സാദ് (ഹില്സിങ്കി സര്‍വകലാശാല), മികടിറോണിന് (സീനിയര്‍ സ്പെഷലിസ്റ്റ്, ഫിന്‍ലാൻഡ് എംബസി, ഇന്ത്യ), ഉണ്ണികൃഷ്ണന് ശ്രീധരക്കുറുപ്പ് എന്നിവരടങ്ങിയ സംഘമാണ് കേരളത്തിലെത്തി ചര്‍ച്ചകളില്‍ പങ്കാളികളായത്. പട്ടം സെന്റ് മേരീസ് സ്കൂള്‍, മണക്കാട് ഗവ.ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂള്‍, പ്രീപ്രൈമറി വിഭാഗം, ടി.ടി.ഐ വിഭാഗം എന്നിവ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.