Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right‘ഫസ്​റ്റ്​ബെൽ’ 1000...

‘ഫസ്​റ്റ്​ബെൽ’ 1000 ക്ലാസ്​ പിന്നിട്ടു; യൂട്യൂബിൽ മാസം 15 കോടി കാഴ്​ച

text_fields
bookmark_border
‘ഫസ്​റ്റ്​ബെൽ’ 1000 ക്ലാസ്​ പിന്നിട്ടു; യൂട്യൂബിൽ മാസം 15 കോടി കാഴ്​ച
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂൾ വിദ്യാർഥികൾക്ക്​ കൈറ്റ്​ വിക്​ടേഴ്​സ്​ ചാനൽ വഴി തുടങ്ങിയ അധ്യയനം 1000 ക്ലാസ്​ പിന്നിട്ടു. ജൂൺ ഒന്ന്​ മുതൽ ഫസ്​റ്റ്​ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ്​ ആവിഷ്​കരിച്ച സമാന്തര പഠനരീതിയിലാണ്​ 1000 ക്ലാസ്​ പൂർത്തിയായത്​. വിക്ടേഴ്​സ്​ ചാനൽ വഴി 604 ഉം പ്രാദേശിക കേബിൾ ശൃംഖല വഴി കന്നട മീഡിയം വിദ്യാർഥികൾക്കുള്ള 274ഉം തമിഴ്​ മീഡിയം വിദ്യാർഥികൾക്കുള്ള 163 ഉം ക്ലാസ്​ ഇതിൽ ഉൾപ്പെടും.

കൈറ്റ് വിക്ടേഴ്സി​​െൻറ വെബ്സ്ട്രീമിങ്ങിനായി ഒന്നരമാസം ഉപയോഗിച്ചത് 141 രാജ്യങ്ങളില്‍ നിന്നായി 442 ടെറാബൈറ്റ് ​േഡറ്റയാണ്. പ്രതിമാസ യൂട്യൂബ്  കാഴ്ച 15 കോടിയിലധികവും. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യൂട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം കാഴ്​ചക്കാരുണ്ട്​. കൈറ്റ്​ യൂട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പ്രതിമാസം ശരാശരി 15 ലക്ഷം രൂപ യൂട്യൂബിൽനിന്ന്​ പരസ്യവരുമാനവുമുണ്ട്.

തിരുവനന്തപുരം ഉള്‍പ്പെടെ പ്രദേശങ്ങൾ ഹോട്​സ്​പോട്ടാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ക്ലാസ്​ തയാറാക്കാൻ കൈറ്റ് സംവിധാനമൊരുക്കിയതായി സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കായികവിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്​റ്റ്​ മുതല്‍ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first bellOnline education
News Summary - first bell kerala online education - malayalam news
Next Story