ബ്രിട്ടീഷ് യൂനിവേഴ്സിറ്റിയിൽ കാസർകോട്ടുകാരിക്ക് ഒന്നാം റാങ്ക്
text_fieldsകാസർകോട്: യു.കെയിലെ ഹാട്ട്ഫഡ് ഷയർ യൂനിവേഴ്സിറ്റിയുടെ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) ഡേറ്റ സയൻസ് ആൻഡ് അനലറ്റിക്സ് പരീക്ഷയിൽ കാസർകോട് മിയാപദവ് തലക്കളയിലെ ടി. ആയിശ ലുബ്ന ഒന്നാം റാങ്ക് കരസ്ഥമാക്കി. മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷംസാദ് ബീഗം-അബ്ദുൽ ഷുക്കൂർ ദമ്പതികളുടെ മൂത്ത മകളും ലണ്ടനിലെ എൻജിനീയർ റിയാസ് മൊഗ്രാലിന്റെ ഭാര്യയുമാണ്.
മഞ്ചേശ്വരത്ത് സ്കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കി മംഗളൂരു സഹ്യാദ്രി കോളജിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദമെടുത്ത ആയിശ ലുബ്ന ഐ.ബി.എം, ഡെലോയ്റ്റ് എന്നീ അന്താരാഷ്ട്ര കമ്പനികളിൽ ഡേറ്റ എൻജിനീയറായി ജോലി നോക്കിയ ശേഷം ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോവുകയായിരുന്നു. ഇപ്പോൾ ലണ്ടനിലെ സർക്കിൾ ഹെൽത്ത് ഗ്രൂപ്പിൽ ഡേറ്റ എൻജിനീയറാണ് ലുബ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.