Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2022 9:24 AM IST Updated On
date_range 12 Nov 2022 9:24 AM ISTഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനം: പ്രത്യേക ഉത്തരവ് നേടാൻ അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനം പ്രോസ്പെക്ടസ് ഷെഡ്യൂൾ പ്രകാരം ഒക്േടാബർ 10ന് വൈകീട്ട് അഞ്ചിന് പൂർത്തിയായി. ഈ തീയതിക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനും സ്കൂൾ മാറ്റത്തിനും വിഷയ കോമ്പിനേഷൻ മാറ്റത്തിനുമായി പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് നിരവധി അപേക്ഷ ലഭിച്ചു.
പ്രവേശനം ആഗ്രഹിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ നൽകുന്ന വേക്കൻസി റിപ്പോർട്ടും നിരാക്ഷേപ പത്രവുമായി പ്രത്യേക ഉത്തരവ് നേടുന്നതിന് അപേക്ഷകൾ സമർപ്പിക്കാം. ഈ ഉത്തരവിലൂടെയുള്ള പ്രവേശനം നവംബർ 15ന് അവസാനിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story