എണ്ണൂറാംവയൽ സ്കൂളിൽ ചൂണ്ടയിടൽ മത്സരം
text_fieldsറാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സ്കൂളിൽ മത്സ്യകൃഷി വിളവെടുപ്പിനോടനുബന്ധിച്ച് നടത്തിയ ചൂണ്ടയിടൽ മത്സരം കുട്ടികൾക്ക് ഹരമായി. ആദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരം വൻ ഹിറ്റായതിന്റെ ആഹ്ലാദത്തിലാണ് കുട്ടികളും അധ്യാപകരും. ചൂണ്ടയിടൽ വശമില്ലാത്ത കൊച്ചുക്ലാസിലെ കുട്ടികൾക്ക് വലയിട്ട് മത്സ്യം പിടിക്കാൻ പ്രത്യേക മത്സരവും ഉണ്ടായിരുന്നു. ആദ്യ മീൻ കിട്ടുന്നതിനെടുത്ത സമയം കണക്കാക്കിയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിനോടനുബന്ധിച്ചാണ് മീൻകുളം നിർമിച്ചിരിക്കുന്നത്. തിലോപ്പിയ, വാള എന്നിവയാണ് മീൻകുളത്തിൽ വളർത്തുന്നത്. തിലോപ്പിയയിൽതന്നെ ചുവന്ന ഇനത്തിലും കറുത്ത ഇനത്തിലുംപെട്ട 100 മീനുകളെയാണ് വളർത്തുന്നത്. ഇത് മൂന്നാം തവണയാണ് മത്സ്യകൃഷിയിലെ വിളവെടുപ്പ്. ചൂണ്ടയിടൽ മത്സരം സ്കൂൾ ലോക്കൽ മാനേജർ സോജി വി. ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി.ടി.എ പ്രസിഡന്റ് ഷൈനു ചാക്കോ, എം.ജെ. ബിബിൻ, ഹരികൃഷ്ണൻ, കുഞ്ഞുമോൻ കൊല്ലിരിക്കൽ, അഞ്ജന സാറ ജോൺ, അനഘ അജിത്, അലോന സാജ്, എബൽ ജോൺ സന്തോഷ്, ആദിത്യൻ, നന്മമോൾ ഷിബി, നെഹ്മി ബിനു, ജോമിൻ ജോജി, സിബയോൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.