പഞ്ചവത്സര എൽഎൽ.ബി പ്രവേശന പരീക്ഷ ജൂലൈ 29ന്
text_fieldsസംസ്ഥാനത്തെ നാല് ഗവ. ലോ കോളജുകളിലും സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ കോളജുകളിലും 2018-19 വർഷത്തെ ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 29 ഞായറാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. ഒൗദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ഒാൺലൈനായി ജൂലൈ ആറ് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
ഹയർ സെക്കൻഡറിയാണ് അടിസ്ഥാനയോഗ്യത. എസ്.ഇ.ബി.സി വിഭാഗങ്ങളിൽ പെടുന്നവർക്ക് 42 ശതമാനം മാർക്കും പട്ടികജാതി വർഗക്കാർക്ക് 40 ശതമാനം മാർക്കും മതി. അേപക്ഷ ഫീസ് 600 രൂപ. പട്ടികജാതി വർഗക്കാർക്ക് 300 രൂപ മതി.
ഒാപ്ഷനുകൾ ഒാൺലൈനായി സമർപ്പിക്കാം. ഇതിന് വെബ്സൈറ്റിൽ പ്രത്യേകം സൗകര്യം ലഭിക്കും. ഗവ. ലോ കോളജുകൾ തിരുവനന്തപുരം (ബർട്ടൺ ഹിൽ) എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണുള്ളത്. ഇതേ കോളജിലും 80 സീറ്റുകൾ വീതം 320 പേർക്കാണ് പ്രവേശനം. 17 സ്വകാര്യ സ്വാശ്രയ കോളജുകളിലായി 915 സീറ്റുകൾ വേറെയുണ്ട്.
വിശദവിവരങ്ങൾ www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.