നൽസാർ നിയമ സർവകലാശാലയിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ-എം.ബി.എ
text_fieldsപ്ലസ് ടുകാർക്ക് ഹൈദരാബാദിലെ നൽസാർ നിയമ സർവകലാശാലയുടെ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2022-27 വർഷം നടത്തുന്ന ഫുൾടൈം റസിഡൻഷ്യൽ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം (ബി.ബി.എ-എം.ബി.എ) പ്രവേശനത്തിന് അപേക്ഷിക്കാം. അഞ്ചുവർഷമാണ് പഠനകാലാവധി. എം.ബി.എ തലത്തിൽ ബിസിനസ് റെഗുലേഷൻസ്, കോർപറേറ്റ് ഗവേണൻസ്, കോർട്ട് മാനേജ്മെന്റ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇന്നവേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി, മാർക്കറ്റിങ്, ഓപറേഷൻസ് ആൻഡ് സിസ്റ്റംസ് ഇലക്ടീവ് വിഷയങ്ങളാണ്. ഐ.പി.എം പ്രോഗ്രാമിൽ ആകെ 66 സീറ്റുകളാണുള്ളത്. ഇതിൽ 50 സീറ്റുകളിൽ ദേശീയതലത്തിലാണ് പ്രവേശനം.
യോഗ്യത: 60 ശതമാനം മാർക്കിൽ (എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മതി) കുറയാതെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രാബല്യത്തിലുള്ള കാറ്റ്-യു.ജി ഐ.പി മാറ്റ്/ജിപ്മാറ്റ്/ജെ.ഇ.ഇ മെയിൻ സ്കോർ കാർഡുണ്ടായിരിക്കണം (ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും).
പ്രവേശന പരീക്ഷയുടെ ഉയർന്ന സ്കോർ (വെയിറ്റേജ് 50 ശതമാനം), 10, 12 ക്ലാസ് പരീക്ഷയുടെ മെറിറ്റ് (25 ശതമാനം), വ്യക്തിഗത അഭിമുഖം (25 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും അഡ്മിഷൻ ബ്രോഷറും www.doms.nalsar.ac.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ജൂലൈ 10നകം സമർപ്പിക്കണം. നിർദേശങ്ങൾ വിജ്ഞാപനത്തിൽ. കൂടുതൽ വിവരങ്ങൾ ബ്രോഷറിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.