ന്യൂനപക്ഷ വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്
text_fieldsതിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളിൽപെട്ട പ്ലസ് വൺ ക്ലാസ് മുതൽ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2021-2022 പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം.
മുൻ വർഷത്തെ ബോർഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവ./എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും XI, XII തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷനൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർഥികൾ മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പിെൻറ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. കോഴ്സിെൻറ മുൻ വർഷം സ്‌കോളർഷിപ് ലഭിച്ച വിദ്യാർഥികൾ അന്നത്തെ രജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കണം.
പുതിയ, പുതുക്കൽ അപേക്ഷകൾ www.scholarships.gov.in അല്ലെങ്കിൽ www.minorityaffairs.gov.in എന്ന വെബ്‌സൈറ്റ് വഴിയോ National Scholarship (NSP) മൊബൈൽ ആപ്പിലൂടെയോ നവംബർ 30നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ഫോൺ: 9446096580, 0471-2306580. ഇ-മെയിൽ: postmatricscholarship@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.