സംസ്കൃത സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്സ്
text_fieldsകാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ഈ വര്‍ഷം ആരംഭിക്കും. സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം ജനറല്‍, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ വര്‍ക്ക്, മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക്, ഫൈന്‍ ആര്‍ട്സ്, തിയറ്റര്‍, കായികപഠനം, അറബിക്, ഉർദു, മാനുസ്ക്രിപ്റ്റോളജി, ആയുര്‍വേദം, വേദിക് സ്റ്റഡീസ്, ട്രാന്സ്ലേഷന് സ്റ്റഡീസ്, കംപാരറ്റിവ് ലിറ്ററേച്ചര്‍, ജ്യോഗ്രഫി, സോഷ്യോളജി, സൈക്കോളജി വിഷയങ്ങളിലാണ് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുക.
മൂന്നുവര്‍ഷം കൊണ്ട് നേടാവുന്ന ബിരുദം, നാലുവര്‍ഷം കൊണ്ട് നേടാവുന്ന ഓണേഴ്സ് ബിരുദം, ഗവേഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ഓണേഴ്സ് വിത്ത് റിസര്‍ച് ബിരുദം എന്നിങ്ങനെയാണ് ബിരുദ പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.
താൽപര്യത്തിനനുസരിച്ച് വിവിധ വിഷയങ്ങള്‍ ഒരേസമയം പഠിക്കാനുള്ള അവസരം നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലൂടെ ലഭിക്കും. മുഖ്യ കാമ്പസിന് പുറമെ ആറ് പ്രാദേശിക കാമ്പസിലും പഠനസൗകര്യമുണ്ടാകുമെന്ന് സര്‍വകലാശാല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.