ഫുൾബ്രൈറ്റ് -നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പ്; യു.എസിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന് പിന്തുണ
text_fieldsയു.എസ് സർവകലാശാലകളിലും കോളജുകളിലും മാസ്റ്റേഴ്സ് പ്രോഗ്രാമിന് ഇന്ത്യൻ വിദ്യാർഥികൾക്ക് ഫുൾബ്രൈറ്റ് -നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പിന് അപേക്ഷിക്കാം. ഇക്കണോമിക്സ്, എൻവയൺമെന്റൽ സയൻസ്, ഹെറിറ്റേജ് ആൻഡ് മ്യൂസിയം സ്റ്റഡീസ്, ഇന്റർനാഷനൽ അഫയേഴ്സ്, ഇന്റർനാഷനൽ ലീഗൽ സ്റ്റഡീസ്, ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത്, അർബൻ ആൻഡ് റീജനൽ പ്ലാനിങ്, വിമൻസ്/ജെൻഡർ സ്റ്റഡീസ് തുടങ്ങിയ മേഖലകളിലാണ് അവസരം. മേയ് 17വരെ അപേക്ഷിക്കാം.
1-2 വർഷത്തേക്കാണ് ഫെലോഷിപ്. 55 ശതമാനം മാർക്കിൽ കുറയാതെ നാലുവർഷ ബിരുദമുള്ളവർക്കും മാസ്റ്റേഴ്സ് ബിരുദക്കാർക്കും അപേക്ഷിക്കാം. ശമ്പളത്തോടെ മൂന്നുവർഷമെങ്കിലും മുഴുസമയ പ്രഫഷനൽ ജോലിപരിചയമുണ്ടായിരിക്കണം. വിജ്ഞാപനം https://www.usief.org.in/Fulbright-Nehru-Fellowships.aspx ൽ. യു.എസ് ഇന്ത്യ എജുക്കേഷനൽ ഫൗണ്ടേഷനാണ് പ്രാഥമിക സെലക്ഷൻ നടപടികൾ സ്വീകരിക്കുന്നത്. masters@usief.org.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.