യു.എസിൽ പി.ജി പഠനത്തിന് ഫുൾബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പുകൾ
text_fieldsഇന്ത്യക്കാർക്ക് യു.എസ് വാഴ്സിറ്റികളിലും കോളജുകളിലും വൈവിധ്യമാർന്ന വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠനത്തിനായുള്ള 2023-24 വർഷത്തെ ഫുൾബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം. 1-2 വർഷത്തേക്കാണ് ഫെലോഷിപ്പുകൾ അനുവദിക്കുക.
ആർട്സ് ആൻഡ് കൾച്ചറൽ മാനേജ്മെന്റ്/ ഹെറിറ്റേജ് കൺസർവേഷൻ ആൻഡ് മ്യൂസിയം സ്റ്റഡീസ്, ഇക്കണോമിക്സ്, എൻവയൺമെന്റൽ സയൻസ്/ സ്റ്റഡീസ്, ഹയർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ, ഇന്റർനാഷനൽ അഫയേഴ്സ്, ഇന്റർനാഷനൽ ലീഗൽ സ്റ്റഡീസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത്, അർബൻ ആൻഡ് റീജനൽ പ്ലാനിങ്, വിമെൻസ് സ്റ്റഡീസ്/ ജൻഡർ സ്റ്റഡീസ് മേഖലകളിലാണ് പഠനാവസരം.
യുനൈറ്റഡ് സ്റ്റേറ്റ്സ്- ഇന്ത്യ എജുക്കേഷനൽ ഫൗണ്ടേഷനാണ് (USIEF) പ്രാഥമിക സെലക്ഷൻ നടപടികൾ നിർവഹിക്കുന്നത്. യോഗ്യത: നാലു വർഷത്തെ ഫുൾടൈം ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം /പി.ജി ഡിപ്ലോമ 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പഠനമാഗ്രഹിക്കുന്ന മേഖലയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള ഫുൾടൈം പ്രഫഷനൽ വർക്ക് എക്സ്പീരിയൻസുണ്ടാകണം.
കമ്യൂണിറ്റി സർവിസിലും മറ്റും നേതൃത്വപാടവം തെളിയിച്ചിട്ടുള്ളവരാകണം. വിദേശപഠനത്തിനായുള്ള ടോഫെൽ, ജി.ആർ.ഇ ടെസ്റ്റുകളിൽ യോഗ്യത നേടണം. അന്വേഷണങ്ങൾക്ക് masters@usief.org.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.