വിദ്യാർഥി പ്രോജക്റ്റുകൾക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സെന്റർ ഫോർ എൻജിനീയറിങ് റിസർച് ആൻഡ് ഡെവലപ്മെന്റ് പദ്ധതിക്ക് കീഴിൽ വിദ്യാർഥി പ്രോജക്റ്റുകൾക്ക് ധനസഹായം അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത/സ്വയംഭരണ കോളജുകളിലെ ഏഴാം സെമസ്റ്റർ ബി.ടെക്, ബി.ഡെസ്, ബി.എച്ച്.എം.സി.ടി വിദ്യാർഥികൾക്കും ഒമ്പതാം സെമസ്റ്റർ ബി.ആർക്ക് വിദ്യാർഥികൾക്കും കോളജ് മുഖാന്തരം അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി ഗ്രൂപ്പുകൾക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കും.
ഒരു കോളജിന് അഞ്ച് പ്രോജക്റ്റുകൾവരെ സമർപ്പിക്കാം. കോളജുകൾ അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 28. പദ്ധതിയുടെ വിശദവിവരങ്ങൾ, അപേക്ഷ ഫോർമാറ്റുകൾ, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.