ലിംഗ നീതി: അധ്യാപക പരിശീലന പുസ്തകത്തിൽ അപാകതയെന്ന് ആക്ഷേപം
text_fieldsന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ ലിംഗ നീതി ഉറപ്പാക്കുന്ന അധ്യാപക പരിശീലന ലഘുപുസ്തകം, ഭിന്ന ജൈവിക ആവശ്യമുള്ള കുട്ടികളുടെ അവകാശങ്ങൾ ഹനിക്കാനിടയുണ്ടെന്ന് പരാതി. ലഘുപുസ്തകം കുട്ടികൾക്കായി നിർദേശിക്കുന്ന ലിംഗ തുല്യത അടിസ്ഥാന സൗകര്യങ്ങൾ, ഇത്തരം കുട്ടികളുടെ യാഥാർഥ്യങ്ങൾ കാണാത്തതും അടിസ്ഥാന ആവശ്യങ്ങളുമായി േയാജിക്കുന്നതല്ലെന്നും ചൂണ്ടിക്കാണിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ (എൻ.സി.പി.സി.ആർ) ആണ് രംഗത്തുവന്നത്. ഇത്തരം അപര്യാപ്തതകൾ പരിഹരിക്കണമെന്നും എൻ.സി.പി.സി.ആർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭിന്നലിംഗ സവിശേഷതകളെയും എൽ.ജി.ബി.ടി ക്യൂ സമൂഹത്തിെൻറ ആവശ്യങ്ങളെയും ഉൾക്കൊള്ളുംവിധം അധ്യാപകരെ ബോധവത്കരിക്കുക എന്നതാണ് പുതിയ ലഘുപുസ്തകത്തിെൻറ ലക്ഷ്യം. ഭിന്നലിംഗക്കാരെയും ലിംഗഭേദം നിർണയിച്ചിട്ടില്ലാത്തവരെയുമെല്ലാം ഉൾക്കൊള്ളുംവിധം സ്കൂൾ സംവിധാനവും മറ്റും സജ്ജമാക്കുകയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. എല്ലാ വിഭാഗങ്ങൾക്കുമായുള്ള ശുചിമുറികൾ, യൂനിഫോം, വിവിധ പഠനേതര പ്രവർത്തനങ്ങളിൽ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിക്കൽ അവസാനിപ്പിക്കൽ തുടങ്ങി വിവിധ പദ്ധതികൾ ഇതിൽ മുന്നോട്ടുവെക്കുന്നുണ്ട്.
എന്നാൽ, ലഘുപുസ്തകത്തിലെ ഒരു അധ്യായം സംബന്ധിച്ച് തങ്ങൾക്ക് പരാതി ലഭിച്ചുവെന്നാണ് എൻ.സി.പി.സി.ആർ, എൻ.സി.ഇ.ആർ.ടിയെ അറിയിച്ചിരിക്കുന്നത്. ലഘുപുസ്തകം വിഭാവനം ചെയ്യുന്ന ലിംഗ നിഷ്പക്ഷ അടിസ്ഥാന സൗകര്യങ്ങൾ ലിംഗയാഥാർഥ്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും മനസ്സിലാക്കിയുള്ളതല്ല എന്നും എൻ.സി.പി.സി.ആർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.