ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കും -മന്ത്രി ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് ആറ്റിങ്ങൽ കോളജ് ഓഫ് എൻജിനീയറിങ് ക്യാമ്പസ്സിൽ നിർവഹിക്കും. ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തിൽ വേണം നമ്മുടെ കുട്ടികൾ പഠിച്ചുവളരാൻ. വൈജ്ഞാനികസമൂഹത്തിലേക്ക് മാറുന്ന കേരളത്തിൽ ലിംഗസമത്വ ആശയം ഉന്നതവിദ്യാഭ്യാസ പ്രക്രിയയിൽ എല്ലാ തലങ്ങളിലും ഉൾച്ചേർക്കണം. സംസ്ഥാന സർക്കാറിന്‍റെ ഈ കാഴ്ചപ്പാടുകളുടെ, നിശ്ചയത്തിന്‍റെ ഫലമാണ് ലിംഗനിഷ്പക്ഷ യൂണിഫോം സംരംഭങ്ങൾ. ആൺ - പെൺ - ട്രാൻസ്‌ജെൻഡർ വ്യത്യാസം കൂടാതെയുള്ള യൂണിഫോം, സ്ത്രീ-പുരുഷ സമതയുടെ കേരളത്തിലേക്കുള്ള പുരോഗമനപരമായ മാറ്റത്തിൽ ചരിത്രാധ്യായം കുറിക്കുന്നതാണ് -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.