Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 9:36 PM GMT Updated On
date_range 12 July 2017 9:36 PM GMTസർക്കാർ നഴ്സിങ് സ്കൂളുകളിൽ ജനറൽ നഴ്സിങ്ങിന് പഠിക്കാം
text_fieldsbookmark_border
സംസ്ഥാനത്തെ 14 സർക്കാർ നഴ്സിങ് സ്കൂളുകളിലും കൊല്ലം ആശ്രാമത്ത് പട്ടികജാതി/വർഗക്കാർക്കു മാത്രമായുള്ള നഴ്സിങ് സ്കൂളിലും ഇക്കൊല്ലം ഒക്ടോബറിലാരംഭിക്കുന്ന ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷഫോറവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷഫീസ് 250 രൂപ.
പട്ടികജാതി/വർഗക്കാർക്ക് 75 രൂപ. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 20നകം അതത് ജില്ലയിലുള്ള നഴ്സിങ് സ്കൂളിൽ ലഭിച്ചിരിക്കണം. ജനറൽ നഴ്സിങ് പ്രവേശനം ജില്ലാടിസ്ഥാനത്തിലാകയാൽ അവരവരുടെ ജില്ലയിലെ സർക്കാർ നഴ്സിങ് സ്കൂളിലാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി/വർഗ വിഭാഗത്തിൽപെടുന്നവർക്ക് കൊല്ലം ആശ്രാമത്തിലെ നഴ്സിങ് സ്കൂളിലും അപേക്ഷിക്കാം.
സർക്കാർ നഴ്സിങ് സ്കൂളുകൾ തിരുവനന്തപുരം (ജനറൽ ആശുപത്രിക്കു സമീപം), കൊല്ലം, ഇലന്തൂർ (പത്തനംതിട്ട), മുട്ടം (ഇടുക്കി), ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മഞ്ചേരി (മലപ്പുറം), പനമരം (വയനാട്), കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട് (കാസർകോട്) എന്നിവിടങ്ങളിലാണുള്ളത്. ആകെ 365 സീറ്റുകളുണ്ട്. ഇൗ സീറ്റുകൾ 14 ജില്ലാതല സർക്കാർ നഴ്സിങ് സ്കൂളുകൾക്കായി വീതിച്ചുനൽകിയിട്ടുണ്ട്. 20 ശതമാനം സീറ്റുകളിൽ ആൺകുട്ടികൾക്ക് പ്രവേശനം ലഭിക്കും. ഭൂരിഭാഗം സീറ്റുകളിലും പെൺകുട്ടികൾക്കാണ് പ്രവേശനം. ഒാരോ ജില്ലയിലും ആകെ സീറ്റുകളുടെ 64 ശതമാനം മെറിറ്റടിസ്ഥാനത്തിലും 36 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം നൽകും. കൊല്ലം ആശ്രാമത്തുള്ള പട്ടികജാതി/വർഗക്കാർക്കായുള്ള സർക്കാർ നഴ്സിങ് സ്കൂളിൽ 20 സീറ്റുകളുണ്ട്. ജനറൽ നഴ്സിങ് പരിശീലന കാലാവധി മൂന്നുവർഷമാണ്.
പ്രവേശന യോഗ്യത: അപേക്ഷകർക്ക് 2017 ഡിസംബർ 31ന് പ്രായം 17 വയസ്സ് തികഞ്ഞിരിക്കണം. 27 വയസ്സ് കവിയാനും പാടില്ല. പിന്നാക്ക സമുദായക്കാർക്ക് മൂന്നും പട്ടികജാതി/വർഗക്കാർക്ക് അഞ്ചും വയസ്സ് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഒാപ്ഷനൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും പ്ലസ് ടു/തത്തുല്യ പരീക്ഷ 40 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/വർഗക്കാർക്ക് മിനിമം പാസ്മാർക്ക് മതി. മതിയായ അപേക്ഷകരുടെ അഭാവത്തിൽ മറ്റു വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ചവരുടെ അപേക്ഷയും പരിഗണിക്കും. അംഗവൈകല്യമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
സെലക്ഷൻ: പ്ലസ് ടു/തത്തുല്യ പരീക്ഷക്ക് െഎച്ഛിക വിഷയങ്ങൾക്ക് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ലഭിച്ച മാർക്കിെൻറ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. റാങ്കിങ് മാർക്ക് ഒരേപോലെ വന്നാൽ ഇംഗ്ലീഷ് വിഷയത്തിന് കൂടുതൽ മാർക്കുള്ളവർക്കാണ് മുൻഗണന. ജില്ല മെഡിക്കൽ ഒാഫിസർ അധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്കെല്ലാം പ്രതിമാസം 750 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും. സ്പോർട്സ് േക്വാട്ടയിൽ പ്രവേശനം നേടുന്നവർ പൂരിപ്പിച്ച അപേക്ഷയുടെ ഒരു പകർപ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story