മൂന്നാം ശ്രമത്തിൽ മിന്നും ജയം; അഭിമാനമായി ദിലീപ്
text_fieldsതിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയിലെ മികച്ച ജോലി ഒഴിവാക്കി സിവിൽ സർവിസിന് തയാറെടുത്ത ചങ്ങനാശ്ശേരി സ്വദേശി ദീലീപ് കെ. കൈനിക്കരക്ക് മിന്നുന്ന വിജയം. കേരളത്തിെൻറ തന്നെ അഭിമാനമായി മാറിയ ദിലീപ് മൂന്നാം ശ്രമത്തിലാണ് സിവിൽ സർവിസ് കൈപ്പിടിയിലൊതുക്കിയത്. ദിലീപിെൻറ 21ാം റാങ്കാണ് ലഭ്യമായ വിവരങ്ങളനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച ജയം.
ചങ്ങനാശ്ശേരിയിലെ പ്ലാസിഡ് സ്കൂളിൽനിന്ന് പ്ലസ് ടു പാസായ ദിലീപ് ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് ബി.ടെക് നേടി സാംസങിൽ മികച്ച ജോലിൽ പ്രവേശിച്ചു. ഇതിനിടെ സിവിൽ സർവിസ് മോഹം ഉദിച്ച ദിലീപ് 2018ൽ ജോലി രാജി െവച്ച് പരിശീലനം തുടങ്ങി. കഴിഞ്ഞ തവണയും ഇന്റർവ്യൂ വരെ എത്തിയെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം കിട്ടിയില്ല.
അതേസമയം ഇന്ത്യൻ ഫോറസ്റ്റ് സർവിസിൽ 18ാം റാങ്ക് ലഭിച്ചിരുന്നു. അവിടെ പരിശീലനത്തിൽ പ്രവേശിച്ച ശേഷം അവധിയെടുത്താണ് സിവിൽ സർവിസിന് ശ്രമിച്ചത്. തിരുവനന്തപുരത്ത് ഫ്ലാറ്റിൽ താമസിക്കുന്ന ദിലീപ് ചില സിവിൽ സർവിസ് പരിശീലന സ്ഥാപനങ്ങളിൽ മെന്ററുമായിരുന്നു. സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യുകയാണ് ലക്ഷ്യമെന്നും ഐ.എ.എസാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
പായിപ്പാട് കൈനിക്കര റിട്ട. എസ്.ഐ കുര്യാക്കോസിന്റെയും ചങ്ങനാശ്ശേരി സെന്റ് ജയിംസ് എല്‍.പി സ്കൂള്‍ പ്രധാനാധ്യാപിക ജോളിമ്മ ജോര്‍ജിന്റെയും മകനാണ്. സഹോദരി അമലു കെ. കൈനിക്കര എം.എ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.